ഗാന്ധിനഗര്‍ (ഗുജറാത്ത്):ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കമ്മിറ്റി രൂപീകരണത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സങ്‌വി. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്‌ജിയുടെ മേല്‍നോട്ടത്തില്‍ കമ്മിറ്റി രൂപീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാറുകൾക്ക് പിന്നാലെയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാൻ ഗുജറാത്ത് സർക്കാരും തീരുമാനം എടുത്തത്.
ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കമ്മിറ്റിക്ക് അംഗീകാരം: വിമർശനവുമായി പ്രതിപക്ഷം - എഐഎംപിഎല്‍ബി
വ്യക്തിയുടെ മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുള്ള നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കമ്മിറ്റി രൂപീകരണത്തിന് അംഗീകാരം നല്‍കിയത്.
എന്താണ് ഏകീകൃത സിവില്‍ കോഡ്: വ്യക്തിയുടെ മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുള്ള നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. രാജ്യത്ത് പൗരന്മാര്‍ക്കിടയില്‍ സമത്വം സാധ്യമാകുമെന്ന രീതിയില്‍ നിരവധി രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായെത്തിയിരുന്നു. എന്നാലിത് ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് കാണിച്ച് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) എതിര്‍പ്പുമായി ശക്തമായി തന്നെ രംഗത്തുണ്ട്. മാത്രമല്ല നാണ്യപ്പെരുപ്പം, സാമ്പത്തിക രംഗത്തെ തളര്‍ച്ച, വര്‍ധിച്ച തൊഴിലില്ലായ്‌മ എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെയും ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെയും കണ്‍കെട്ട് വിദ്യയാണെന്നും വിമര്‍ശനമുയരുന്നുണ്ട്.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത്. അതേസമയം രാജ്യത്ത് ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏതെങ്കിലും നിയമം രൂപീകരിക്കാനോ, ഇത് പ്രാവര്‍ത്തികമാക്കോനോ പാർലമെന്റിന് നിർദേശം നൽകാനാവില്ലെന്ന് കേന്ദ്രം ഈ മാസം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.