ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപിയാനില്‍ യുവാവിന് നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ത്തു. ഛദ്രൻ കേഗം നിവാസിയായ ഫാറൂഖ് അഹമ്മദ് ഷെയ്ഖിന് നേരെയാണ് സംഘം വെടിയുതിര്‍ത്തത്. ഫാറൂഖ് അഹമ്മദിനെ സംഘം വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
ഷോപിയാനില്‍ അജ്ഞാത സംഘം യുവാവിന് നേരെ വെടിയുതിര്‍ത്തു - An unidentified man shot and killed a young man in Shopian
വീടിന് അകത്ത് നിന്ന് പുറത്തേക്ക് വിളിച്ച് വരുത്തിയാണ് അജ്ഞാത സംഘം യുവാവിന് നേരെ വെടിയുതിര്‍ത്തത്
ഷോപിയാനില്‍ അജ്ഞാത സംഘം യുവാവിന് നേരെ വെടിയുതിര്‍ത്തു
പരിക്കേറ്റ ഫാറൂഖിനെ പുൽവാമ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽവാമയിലെ ലാസിപൂരില്‍ ശീത സംഭരണി തൊഴിലാളിയാണ് ഫാറൂഖ് അഹമ്മദ്. സംഭവത്തെ തുടര്‍ന്ന് പൊലീസും സുരക്ഷ സേനയും പ്രദേശം വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തു.
also read:ജമ്മു കശ്‌മീരിലെ അവന്തിപോരയില്‍ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു