ഷോപിയാൻ :കശ്‌മീർ താഴ്‌വരയിൽ അപ്രതീക്ഷിതമായി കനത്ത മഞ്ഞുവീഴ്‌ച. ഒക്‌ടോബർ 18, 19, 20 ദിവസങ്ങളിലായി മലയോര മേഖലകളിൽ മഞ്ഞുവീഴ്‌ചയും സമതലങ്ങളിൽ മഴയും ഉണ്ടായി. ഹേരാപുര, സിദ്ധു, ദേവ്പുര കേലാർ തുടങ്ങിയ പ്രദേശങ്ങളിൽ 3 മുതൽ 4 ഇഞ്ച് വരെ മഞ്ഞുവീണു.
കശ്‌മീരിൽ അപ്രതീക്ഷിതമായി കനത്ത മഞ്ഞുവീഴ്‌ച ; ആശങ്കയിൽ ആപ്പിള്‍ കർഷകർ - മഞ്ഞ് വീഴ്‌ച
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കശ്‌മീരിലെ മലയോര മേഖലകളിൽ മഞ്ഞുവീഴ്‌ചയും സമതലങ്ങളിൽ മഴയും ഉണ്ടായി. ആപ്പിൾ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന ഭീതിയിലാണ് കർഷകർ. നിലവിൽ നാശനഷ്‌ടം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല
കശ്‌മീരിൽ അപ്രതീക്ഷിത മഞ്ഞു വീഴ്‌ച; ആശങ്കയിൽ കർഷകർ
ദുരിതത്തിലായി കർഷകർ : അപ്രതീക്ഷിത മഞ്ഞുവീഴ്‌ചയിൽ ദുരിതത്തിലായിരിക്കുകയാണ് ആപ്പിൾ കർഷകർ. ശേഷിക്കുന്നവ വിളവെടുക്കാനൊരുങ്ങവെയുണ്ടായ മഞ്ഞുവീഴ്‌ചയിൽ ആപ്പിൾ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന ഭീതിയിലാണ് കർഷകർ. ഷോപിയാനിലെ മലയോര ജില്ലയിൽ ഏകദേശം 30% ആപ്പിൾ ഇപ്പോഴും മരങ്ങളിലാണ്.
2018, 2019 വർഷങ്ങളിൽ നവംബർ ആദ്യവാരം കശ്‌മീർ താഴ്‌വരയിൽ കനത്ത മഞ്ഞുവീഴ്‌ചയുണ്ടായതിനെ തുടര്‍ന്ന് ആപ്പിൾ തോട്ടങ്ങൾക്ക് നാശം സംഭവിച്ചിരുന്നു.