റായ്‌പൂർ : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഗോരഖ്‌പൂരിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്‌മ, കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം തുടങ്ങിയവയിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ സംസ്ഥാനത്തുള്ളവര്‍ രോഷാകുലരാണ്. ഛത്തീസ്‌ഗഡ് സർക്കാരിന്‍റെ കാർഷിക പദ്ധതികൾ ഉത്തർപ്രദേശിലെ കർഷകരിൽ മതിപ്പുളവാക്കിയിട്ടുണ്ടെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.