കേരളം

kerala

ETV Bharat / bharat

ആരോഗ്യനില മോശമായതിനെ തുടർന്ന് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു - Chhota Rajan

ഏപ്രിലിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്‍റെ പാർശ്വഫലമായി വയറു വേദന ഉണ്ടായതാകാമെന്നും ഇതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തിഹാർ ജയിൽ അധികൃതർ അറിയിച്ചു.

Chhota Rajan  AIIMS  Chhota Rajan in AIIMS  murder of journalist J Dey  Underworld don Chhota Rajan  Chhota Rajan admitted to AIIMS  Underworld don Chhota Rajan admitted to AIIMS  Underworld don Chhota Rajan admitted to AIIMS news  ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു  എയിംസ്  ആരോഗ്യനില മോശമായതിനെ തുടർന്ന് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു  ഛോട്ടാ രാജന് വയറു വേദന  വയറ് വേദന  stomach ache  Chhota Rajan  ഛോട്ടാ രാജൻ
ആരോഗ്യനില മോശമായതിനെ തുടർന്ന് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു

By

Published : Jul 29, 2021, 6:46 PM IST

ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെ തുടർന്ന് അധോലോക നായകൻ ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു. വയറു വേദനയെ തുർന്നാണ് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയായിരുന്ന രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് രാജന് കൊവിഡ് ബാധിച്ചിരുന്നു. ഇതിന്‍റെ പാർശ്വഫലമാകാം പെട്ടെന്നുള്ള വയറുവേദനയെന്നും ജയിൽ അധികൃതർ അറിയിച്ചു. പരിശോധനയ്‌ക്കു ശേഷം കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ:'രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല'; ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ

കഴിഞ്ഞ ഏപ്രിൽ 24നാണ് കൊവിഡ് ബാധിച്ച് രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്. 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തനായ ഇയാളെ മെയ് 11ന് തിഹാർ ജയിലിലേക്ക് തിരിച്ചയച്ചു.

2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് അറസ്റ്റിലായ ശേഷം രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു. അന്നുമുതൽ അദ്ദേഹം തിഹാർ ജയിലിൽ കഴിയുകയാണ്.

ABOUT THE AUTHOR

...view details