കേരളത്തിൽ നിന്നുള്ള റോഡുകൾ അടച്ചു; സംസ്ഥാന സർക്കാരിനോട് അതൃപ്‌തി രേഖപ്പെടുത്തി കര്‍ണാടക ഹൈക്കോടതി - ഹൈക്കോടതി
ഏത് നിയമത്തിന് കീഴിലാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു
ബെംഗളൂരു: കേരളത്തിലെ കാസർകോടും ദക്ഷിണ കർണാടകയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ അടച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഏത് നിയമത്തിന് കീഴിലാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. നിലവിലുള്ള ഗതാഗത നിയന്ത്രണം കേന്ദ്രത്തിന്‍റെ കൊവിഡ് മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. അതിർത്തികളിൽ ആർടിപിസിആർ റിപ്പോർട്ട് പരിശോധിക്കാനും ഇരു സംസ്ഥാനങ്ങളിലൂടെയുമുള്ള ഗതാഗതം പുനരാരംഭിക്കാനും കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.