ന്യൂഡൽഹി : മാധ്യമ പ്രവർത്തക റാണ അയ്യൂബിന് എതിരായ ജുഡീഷ്യൽ പീഡനം സംബന്ധിച്ച് ജനീവയിലെ യുഎൻ ദൗത്യസംഘം ഉന്നയിച്ച വാദങ്ങള്‍ നിഷേധിച്ച് ഇന്ത്യ. യുഎന്നിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും അനാവശ്യവുമാണെന്നും രാജ്യത്തെ നിയമവാഴ്‌ചക്ക് ആരും അതീതരല്ലെന്നും ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘം അഭിപ്രായപ്പെട്ടു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നത് ജനീവയിലെ യുഎൻ ദൗത്യസംഘത്തിന്‍റെ പേരിന് മങ്ങലേൽപ്പിക്കുമെന്നും ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘം ട്വിറ്ററിൽ കുറിച്ചു.