കേരളം

kerala

ETV Bharat / bharat

ത്രികക്ഷി ഉടമ്പടി ഒപ്പുവെയ്‌ക്കാൻ ഉൾഫയുടെ പതിനാറംഗ സംഘം ഡൽഹിയിലേക്ക് - ULFA flies to New Delhi

ULFA Tripartite Agreement: ഭാരത സർക്കാറും അസം സർക്കാറും ഉൾഫയും ചേർന്നുള്ള സമാധാന ഉടമ്പടി ഒപ്പുവെയ്‌ക്കാൻ ഉൾഫയുടെ പതിനാറംഗ സംഘം ഇന്ന് രാവിലെ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഉൾഫയുടെ വർക്കിംഗ് കൗൺസിലിന്‍റെ 16 അംഗ സംഘവും പ്രോ-ടോക്ക് വിഭാഗത്തിന്‍റെ കേന്ദ്ര കമ്മിറ്റിയുമാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഡിസംബർ 23നാണ് ഉടമ്പടി ഒപ്പുവെയ്‌ക്കുന്നത്.

ഉൾഫ ത്രികക്ഷി ഉടമ്പടി  ULFA Tripartite Agreement  ULFA flies to New Delhi  സമാധാന ഉടമ്പടി
Sixteen members of ULFA flies to New Delhi to sign Tripartite Agreement

By ETV Bharat Kerala Team

Published : Dec 27, 2023, 9:41 PM IST

ത്രികക്ഷി ഉടമ്പടി ഒപ്പുവെയ്‌ക്കാൻ ഉൾഫയുടെ പതിനാറംഗ സംഘം ഡൽഹിയിലേക്ക്

അസം (ഗുവാഹത്തി): ത്രികക്ഷി ഉടമ്പടി ഒപ്പുവെയ്‌ക്കാൻ ഉൾഫയുടെ പതിനാറംഗ സംഘം ഡൽഹിയിലേക്ക് യാത്ര തിരിച്ചു (ULFA members flies to New Delhi for Tripartite Agreement). വെള്ളിയാഴ്‌ച (ഡിസംബർ 29)നാണ് ഉടമ്പടി ഒപ്പുവെയ്‌ക്കാനിരിയ്‌ക്കുന്നത്. കേന്ദ്ര സര്‍ക്കാരും അസം സർക്കാറും യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ)യും ചേർന്നാണ് ഉടമ്പടിയിൽ ഒപ്പുവെയ്‌ക്കുക.

ഉൾഫ(United Liberation Front of Asom) യുടെ വർക്കിംഗ് കൗൺസിലിന്‍റെ 16 അംഗ സംഘവും പ്രോ-ടോക്ക് വിഭാഗത്തിന്‍റെ കേന്ദ്ര കമ്മിറ്റിയുമാണ് സമാധാന കരാറിൽ ഒപ്പുവെയ്‌ക്കുന്നതിനായി ഇന്ന് രാവിലെ ഡൽഹിയിലേക്ക് പുറപ്പെട്ടത്. അസമിലെ ജനങ്ങൾക്ക് ഭൂമിയുടെ അവകാശവും സംരക്ഷണവും നൽകുന്നതിനൊപ്പം നാല് പതിറ്റാണ്ട് കാലം നീണ്ടുനിന്ന സംസ്ഥാനത്തെ രാഷ്‌ട്രീയ, സാമൂഹിക , സാമ്പത്തിക പ്രശ്‌നങ്ങൾക്ക് വെള്ളിയാഴ്‌ച നടക്കുന്ന സമാധാന ഉടമ്പടിയിൽ പരിഹാരമാവും.

പ്രോ-ടോക്ക് ഉൾഫ നേതാക്കളായ അരബിന്ദ രാജ്ഖോവ, പ്രദീപ് ഗോഗോയ്, അനുപ് ചേതിയ, ചിത്രബൻ ഹസാരിക, മിതിംഗ ഡൈമറി, പ്രണതി ദേക, സഷാധർ ചൗധരി, രാജു ബറുവ, അപൂർബ ബറുവ, ബിജു ദേക, പ്രഞ്ജിത് സൈകിയ, അന്തു ചൗദാങ്, പ്രദ്യുത് ഗൊഹൈൻ, പല്ലവ് സൈകിയ, മൃണാൾ ഹസാരിക, ദേർഗ്രഹ ബസുമത്രി തുടങ്ങിയവർ ഡൽഹിയിലേക്ക് പോവാനായി ഇന്ന് രാവിലെ എൽജിബിഐ വിമാനത്താവളത്തിലെത്തി. രാവിലെ 10 മണിയോടെയാണ് ഇവർ രാജ്യതലസ്ഥാനത്തേക്ക് വിമാനം കയറിയത്.

നാല് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പ്: ത്രികക്ഷി ഉടമ്പടി (Tripartite Agreement) ഒപ്പിടാൻ 2011 മുതൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഏകദേശം പന്ത്രണ്ട് വർഷത്തെ ചർച്ചകൾക്കും 43 വർഷത്തെ കലാപങ്ങൾക്കുമൊടുവിലാണ് സമാധാന ഉടമ്പടി ഒപ്പുവെക്കുന്നത്. സമാധാന ഉടമ്പടിയിലേക്ക് നീങ്ങുന്നതിൽ പ്രതിനിധി സംഘം സന്തോഷം പ്രകടിപ്പിച്ചു. ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം വേഗത്തിൽ നടപ്പാക്കണമെന്ന് ഉൾഫയെ നേതാക്കൾ ആവശ്യപ്പെട്ടു.

അമിത് ഷായും പങ്കെടുക്കും: ഡിസംബർ 31ന് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രയിൽ നടക്കുന്ന ചടങ്ങിൽ ഉൾഫയ്‌ക്ക് സ്വീകരണം നൽകുമെന്നാണ് വിവരം. ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah)യുടെ സാന്നിധ്യത്തിലായിരിക്കും ഉൾഫയും (ULFA) ഇന്ത്യാ ഗവൺമെന്‍റും അസം ഗവൺമെന്‍റും(Assam Government) തമ്മിലുള്ള സമാധാന ഉടമ്പടി ഒപ്പുവെക്കുന്നത്. ചടങ്ങിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പങ്കെടുക്കും.

കരട് കരാറിന് അന്തിമ രൂപമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അസം ആഭ്യന്തര മന്ത്രാലയവും ഉൾഫയുടെ ഉന്നത നേതൃത്വവും ചേർന്ന് ഡിസംബർ 29ന് ത്രികക്ഷി ഉടമ്പടി ഒപ്പുവെയ്‌ക്കുമെന്നും ഉൾഫയുടെ ജനറൽ സെക്രട്ടറി അനുപ് ചേതിയ പറഞ്ഞു. എന്നിരുന്നാലും ഉൾഫ കമാൻഡർ ഇൻ ചീഫ് പരേഷ് ബറുവയുടെ അസാന്നിധ്യം ചർച്ചയാണ്. പരമാധികാരം എന്ന ഉറച്ച ലക്ഷ്യത്തിൽ നിൽക്കുന്ന ബറുവയെ അനുകൂലിച്ചിരുന്ന പ്രോ-ടോക്ക് വിഭാഗം നേതാക്കൾ പോലും അദ്ദേഹത്തെ പരിഗണിക്കുന്നില്ല.

ABOUT THE AUTHOR

...view details