ഗുവാഹത്തി: യുകെയില്‍ നിന്നും തിരിച്ചെത്തിയ അസം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ യുകെയില്‍ നിന്നും എത്തിയത്. യുകെയില്‍ പുതിയതായി കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളില്‍ നിന്നും എടുത്ത സ്രവം പരിശോധനക്ക് അയച്ചതായി കേന്ദ്ര കുടുംബ ക്ഷേമ മന്ത്രി ഹിമന്ത വിശ്വ ശര്‍മ അറിയിച്ചു. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലാണ് പരിശോധന. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
യുകെയില്‍ നിന്നെത്തിയ അസം സ്വദേശിക്ക് കൊവിഡ് - ജനിതക മാറ്റം വന്ന വൈറസ്
യുകെയില്‍ പുതിയതായി കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളില്‍ നിന്നും എടുത്ത സ്രവം പരിശോധനക്ക് അയച്ചതായി കേന്ദ്ര കുടുംബ ക്ഷേമ മന്ത്രി ഹിമന്ത വിശ്വ ശര്‍മ അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ലോക്‌ഡൗണിന് സധ്യതയില്ലെന്നും കേസുകളുടെ എണ്ണം നൂറിന് താഴെ മാത്രമാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തിയിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ സ്കൂളുകളും കോളജുകളും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ അസമില്‍ കൊവിഡ് രോഗികളുടെ എണ്ണം 2,15,755 കടന്നു. 95 പുതിയ കേസുകൾ കണ്ടെത്തി 1,033 പേർ മരിച്ചു. 3,456 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 2,11,283 പേര്‍ രോഗമുക്തരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ വ്യാഴാഴ്ച പുതിയ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് 50 പേരില്‍ കൂടുതല്‍ പേര്‍ ഒത്തു ചേരുന്നതിനും വിലക്കുണ്ട്.