കേരളം

kerala

ETV Bharat / bharat

നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ - ബ്രിട്ടീഷ് സര്‍ക്കാര്‍

ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി.

UK Home Minister  UK Home Minister approves extradition of Nirav Modi  extradition of Nirav Modi  Nirav Modi  UK Home Minister  നീരവ് മോദി  ബ്രിട്ടീഷ് സര്‍ക്കാര്‍  പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്
നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

By

Published : Apr 16, 2021, 11:33 PM IST

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ വിവാദ വ്യവസായി നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാൻ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഉത്തരവ്. ബാങ്കില്‍ നിന്ന് 14,000 കോടി രൂപ തട്ടിച്ചെന്നാണ് പ്രശസ്ത വജ്രവ്യാപാരിയായ നീരവ് മോദിക്കെതിരെയുള്ള കേസ്. ഇന്ത്യയിലെത്തിയാല്‍ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്നും ന്യായമായ വിചാരണ നടപടികള്‍ ഉണ്ടാകില്ലെന്നുമുള്ള നീരവ് മോദിയുടെ വാദം നേരത്തെ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. 2019 മാര്‍ച്ച് മുതല്‍ ബ്രിട്ടണിലെ ജയിലുള്ള 49കാരനായ നീരവ് മോദിക്ക് ഇതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details