ന്യൂഡൽഹി: യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇന്ന് ഇന്ത്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഡൊമനിക് റാബ് ചർച്ച നടത്തും. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
യുകെ വിദേശകാര്യ സെക്രട്ടറി ഇന്ന് ഇന്ത്യയിലെത്തും - യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ്
ഈ മാസം 14 മുതൽ 17 വരെ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇന്ത്യയിലുണ്ടാകും
![യുകെ വിദേശകാര്യ സെക്രട്ടറി ഇന്ന് ഇന്ത്യയിലെത്തും UK foreign secretary to arrive India Dominic Raab to Visit India India UK ties India-UK bilateral talks UK foreign secretary to meet Yediyurappa യുകെ വിദേശകാര്യ സെക്രട്ടറി ഇന്ന് ഇന്ത്യയിലെത്തും യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് എസ്. ജയ്‌ശങ്കർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9874465-841-9874465-1607939881275.jpg)
യുകെ വിദേശകാര്യ സെക്രട്ടറി ഇന്ന് ഇന്ത്യയിലെത്തും
വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, കുടിയേറ്റം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ രണ്ട് രാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് റാബിന്‍റെ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി ഈ മാസം 17ന് ഡൊമനിക് റാബ് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്‌ച നടത്താൻ ബെംഗളുരുവിലെത്തും.