ഉജ്ജയിൻ:മധ്യപ്രദേശില്‍ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 71 വർഷം തടവ് വിധിച്ച് ഉജ്ജയിൻ ജില്ല കോടതി. 8500 രൂപ പിഴയും കോടതി വിധിച്ചു. 2019 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിവാഹ ആലോചനയ്‌ക്ക് യുവാവിനെ കാണിക്കാനെന്ന വ്യാജേനെ യുവതിയെ തട്ടികൊണ്ടു പോയി തുടർച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് യുവതിയെ പ്രതികള്‍ വില്‍പ്പന നടത്തുകയുമുണ്ടായി. ബലാത്സംഗം, കൂട്ടബലാത്സംഗം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ശിക്ഷ. ഉജ്ജയിൻ കാസിപുര പ്രദേശത്തെ സ്‌ത്രീയാണ് ക്രൂരതയ്‌ക്ക് ഇരയായത്. ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു യുവതി.
ALSO READ :ഭൂമി തർക്കത്തിനിടെ ബലാത്സംഗക്കേസിൽ കുടുക്കാൻ ശ്രമം ; യുവതിക്ക് 10 വർഷം തടവ്