ന്യൂഡൽഹി : അസിസ്റ്റന്‍റ് പ്രൊഫസർ തസ്‌തികയിലേക്ക് നിയമനം നൽകുന്നതിനുള്ള ദേശീയ യോഗ്യത പരീക്ഷ (നെറ്റ്) 2023 ഫെബ്രുവരി 23 മുതൽ മാർച്ച് 10 വരെ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായിരിക്കും നടത്തുക.
യുജിസി നെറ്റ് പരീക്ഷ 2023 ഫെബ്രുവരി 23 മുതൽ മാർച്ച് 10 വരെ - യുജിസി നെറ്റ് പരീക്ഷ തീയ്യതി
'അസിസ്റ്റന്‍റ് പ്രൊഫസർ', 'ജൂനിയർ റിസർച്ച് ഫെലോഷിപ്പ്' എന്നിവയ്‌ക്കുള്ള യോഗ്യത പരീക്ഷയ്‌ക്ക് ഡിസംബർ 29 മുതൽ ജനുവരി 17 വരെ അപേക്ഷിക്കാം
യുജിസി നെറ്റ് പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു
യുജിസി നെറ്റ് നടത്താൻ എൻടിഎയെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ഇന്ത്യൻ സർവകലാശാലകളിലും കോളജുകളിലും 'അസിസ്റ്റന്‍റ് പ്രൊഫസർ', 'ജൂനിയർ റിസർച്ച് ഫെലോഷിപ്പ്' തസ്‌തികകളിലേയ്ക്കുള്ള യോഗ്യതയാണ് ഈ ടെസ്‌റ്റിലൂടെ നിർണയിക്കുന്നതെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി) ചെയർമാൻ എം ജഗദേഷ് കുമാർ പറഞ്ഞു. ഓൺലൈൻ അപേക്ഷകൾ ഡിസംബർ 29 മുതൽ ജനുവരി 17 വരെ സ്വീകരിക്കും.