ന്യൂഡല്‍ഹി : ഒരേസമയം രണ്ട് മുഴുവന്‍ സമയ കോഴ്‌സുകള്‍ പിന്തുടരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് യുജിസി. രാജ്യത്തുടനീളം ലഭ്യമായ എല്ലാ പ്രോഗ്രാമുകൾക്കും പുതിയ മാർഗനിർദേശങ്ങൾ ബാധകമായിരിക്കും. ഏപ്രിൽ 13-ന് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിക്കും.
ഇതോടെ വിദ്യാർഥികള്‍ക്ക് ഒരേസമയം രണ്ട് ബിരുദങ്ങളോ അക്കാദമിക് പ്രോഗ്രാമുകളോ പിന്തുടരാം. (ഡിപ്ലോമ -ബിരുദ കോമ്പിനേഷന്‍, രണ്ട് മാസ്റ്റർ പ്രോഗ്രാമുകള്‍ അല്ലെങ്കിൽ രണ്ട് ബാച്ചിലേഴ്‌സ് പ്രോഗ്രാമുകള്‍). ഒരു വിദ്യാർഥിക്ക് പിജിയോടൊപ്പം യുജി കോഴ്‌സ് ചെയ്യാനും സാധിക്കും. എന്നാല്‍ രണ്ട് പ്രോഗ്രാമുകളുടെയും ക്ലാസ് സമയം ക്രമീകരിക്കേണ്ടതുണ്ട്.
പുതിയ മാർഗ്ഗനിർദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സയൻസ്, സോഷ്യൽ സയൻസ്, ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളില്‍ രണ്ട് ഡിഗ്രി പ്രോഗ്രാമുകൾ പിന്തുടരാൻ കഴിയും.