ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്നും അത്തരം ബിരുദങ്ങൾക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കില്ലെന്നും യുജിസിയും എഐസിടിഇയും. പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന ഇന്ത്യൻ പൗരനും വിദേശ പൗരനും ഇന്ത്യയിൽ ജോലിയോ ഉപരിപഠനമോ തേടുന്നതിന് അർഹതയില്ലെന്ന് യുജിസി സെക്രട്ടറിയും എഐസിടിഇയും സംയുക്തമായി അറിയിച്ചു.
പാകിസ്ഥാനിൽ ഉന്നത വിദ്യാഭ്യാസ ബിരുദം നേടുകയും ഇന്ത്യ പൗരത്വം നൽകുകയും ചെയ്‌ത കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷ അനുമതി ലഭിച്ചതിനു ശേഷം ഇന്ത്യയിൽ ജോലി തേടുന്നതിന് അർഹതയുണ്ട്.