ചെന്നൈ :വരാനിരിക്കുന്ന ഡീലിമിറ്റേഷന്‍ എക്സൈസിലൂടെ (അതിര്‍ത്തി നിശ്ചയിക്കുന്ന പ്രവൃത്തി) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തമിഴ്നാട് യുവജന ക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം നീക്കങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറുക്കുമെന്നും അദ്ദേഹം. എബിവിപി സംഘടിപ്പിച്ച 'ദി സതേണ്‍ റൈസിങ് സമ്മിറ്റി'ല്‍ സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന് (Minister Udhayanidhi Stalin).
1970 കളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യ നിയന്ത്രണ പരിപാടി ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യ നിയന്ത്രണ പരിപാടികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അതിലൂടെ ജനസംഖ്യ വളര്‍ച്ച നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജനസംഖ്യ നിയന്ത്രണ പദ്ധതികള്‍ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് വളരെ വ്യക്തമാണ് (Delimitation Exercise).
ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി സീറ്റുകള്‍ ലഭിക്കണമെന്നും മണ്ഡലങ്ങള്‍ ജനസംഖ്യയ്ക്ക് ഏകദേശം തുല്യമായിരിക്കണമെന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്. 1970കളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പിന്നീട് ഭരണഘടന ഭേദഗതിയിലൂടെ ഒഴിവാക്കപ്പെട്ടു. 1976ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടന ഭേദഗതി 2000 വരെ ലോക്സഭയിലെ സീറ്റുകളുടെ എണ്ണം മരവിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
2001ല്‍ വീണ്ടും ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധിച്ചു. ഈ പ്രതിഷേധത്തെ തുടര്‍ന്ന് അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ മറ്റൊരു ഭരണ ഘടന ഭേദഗതി കൊണ്ടുവന്നു. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി 25 വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു അതായത് 2026 വരെ.