മുംബൈ :ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച കൊങ്കൺ പ്രദേശത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സന്ദർശനം നടത്തിയത് ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രമെന്ന് ആരോപിച്ച് ബിജെപി. പ്രതിപക്ഷ നേതാവ് പ്രവീൺ ദാരേക്കറാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മൂന്ന് മണിക്കൂർക്കൊണ്ട് അദ്ദേഹം കൊങ്കൺ പ്രദേശം സന്ദർശിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസും താനും മൂന്ന് ദിവസമായി റെയ്‌ഗഡ് മുതൽ തെക്കൻ സിന്ധുദുർഗ് വരെയുള്ള ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെല്ലാം സന്ദർശനം നടത്തി. മുഖ്യമന്ത്രി രത്നഗിരിയിൽ വന്നിറങ്ങി അവിടെ യോഗം ചേർന്നു. അവിടെ നിന്ന് ഹെലികോപ്റ്ററിൽ സിന്ധുദുർഗിലെ ചിപ്പി വിമാനത്താവളത്തിൽ എത്തി. അവിടെയും യോഗം നടത്തി. എന്നാൽ ഇരകളുടെ വീടുകളിൽ അദ്ദേഹം സന്ദർശനം നടത്തിയില്ലെന്നും പ്രവീണ്‍ ദാരേക്കര്‍ ആരോപിച്ചു.
ഉദ്ധവ് താക്കറെയുടെ സന്ദര്‍ശനം ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രമെന്ന് ബിജെപി - Uddhav Thackeray short visit
'മുഖ്യമന്ത്രി രത്നഗിരിയിൽ വന്നിറങ്ങി അവിടെ യോഗം ചേർന്നു. അവിടെ നിന്ന് ഹെലികോപ്റ്ററിൽ സിന്ധുദുർഗിലെ ചിപ്പി വിമാനത്താവളത്തിൽ എത്തി. അവിടെയും യോഗം നടത്തി. എന്നാൽ ഇരകളുടെ വീടുകളിൽ അദ്ദേഹം സന്ദർശനം നടത്തിയില്ല'
![ഉദ്ധവ് താക്കറെയുടെ സന്ദര്‍ശനം ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രമെന്ന് ബിജെപി Uddhav Thackeray's 'short visit' to Cyclone Tauktae-affected Konkan just photo-op says BJP പ്രവീൺ ദാരേക്കർ ടൗട്ടെ ചുഴലിക്കാറ്റ് ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര കൊങ്കൺ പ്രദേശത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സന്ദർശനം Uddhav Thackeray Uddhav Thackeray short visit Uddhav Thackeray visit Konkan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:43:53:1621750433-pravin-23-2305newsroom-1621741895-126.jpg)
Also Read:കൊവിഡ് പരിശോധന വെബ്‌സൈറ്റ് ആരംഭിച്ച് ഒഡിഷ സർക്കാർ
മഹാരാഷ്ട്ര സർക്കാർ അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാകുകയാണ്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കേണ്ടത് ജനപ്രതിനിധിയുടെ കടമയാണ്. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾക്ക് വേണ്ട സാമ്പത്തിക സഹായം കേന്ദ്രം നൽകും. അത് എസ്‌ഡിആർഎഫ് വഴി ആവശ്യക്കാരില്‍ എത്തിക്കും. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കേന്ദ്ര ഭരണപ്രദേശങ്ങൾ, ദാമൻ, ദിയു, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിൽ ടൗട്ടെ ചുഴലിക്കാറ്റിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.