മുംബൈ :മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വൈറസ് ബാധിച്ച സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് താക്കറെ പ്രതിവാര മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്.
അതേസമയം, മഹാരാഷ്‌ട്ര സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുള്ളത്. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 21 എം.എല്‍.എമാര്‍ വിമതനീക്കം നടത്തിയതാണ് കാരണം.ഈ സാഹചര്യത്തില്‍ ഉദ്ധവ്, സര്‍ക്കാര്‍ പിരിച്ചുവിടുമെന്നുള്ള സൂചന നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിട്ടുണ്ട്.