മഹാരാഷ്‌ട്ര: സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ക് ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്‌ട്രയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വെള്ളിയാഴ്‌ച മാത്രം 47,827 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 202 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതേവരെ രോഗം ബാധിച്ചവരുടെ എണ്ണം 29,04,076 ആയി ഉയര്‍ന്നു. 3,89,832 പേര്‍ നിലവില്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. 55,379 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.
മഹാരാഷ്‌ട്രയില്‍ വീണ്ടുമൊരു ലോക്ക് ഡൗണിനുള്ള സാധ്യത തള്ളാതെ ഉദ്ധവ് താക്കറെ - covid in maharashtra news
വെള്ളിയാഴ്‌ച മാത്രം സംസ്ഥാനത്ത് 47,827 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 202 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു
![മഹാരാഷ്‌ട്രയില്‍ വീണ്ടുമൊരു ലോക്ക് ഡൗണിനുള്ള സാധ്യത തള്ളാതെ ഉദ്ധവ് താക്കറെ മഹാരാഷ്‌ട്രയിലെ കൊവിഡ് വാര്‍ത്ത കൊവിഡ് കണക്ക് വാര്‍ത്ത covid in maharashtra news covid taly news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11258647-695-11258647-1617400859783.jpg)
ഉദ്ധവ് താക്കറെ
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പക്ഷം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. നലവിലെ സ്ഥിതിയില്‍ രോഗവ്യാപനം തുടരുകയാണെങ്കില്‍ 20 ദിവസത്തിനുള്ളില്‍ മഹാരാഷ്‌ട്രയിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചന.