കേരളം

kerala

ETV Bharat / bharat

ഏകനാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ - ഏകനാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന് കാട്ടിയാണ് പുറത്താക്കിയത്

Uddhav Thackeray sacks Eknath Shinde as `Shiv Sena leader'  Uddhav Thackeray  Eknath Shinde  Uddhav Thackeray removes Eknath Shinde from shiv sena  ഏകനാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ  ഏകനാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി  ശിവസേനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഷിൻഡെയെ പുറത്താക്കി
ഏകനാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ

By

Published : Jul 2, 2022, 10:14 AM IST

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന് കാട്ടിയാണ് പുറത്താക്കൽ.

ശിവസേന പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ നിക്ഷിപ്‌തമായ അധികാരം വിനിയോഗിച്ച്, പാട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ നിങ്ങളെ നീക്കം ചെയ്യുന്നു. ഷിൻഡെക്കയച്ച കത്തിലൂടെ ഉദ്ധവ് വ്യക്‌തമാക്കി.

യഥാർഥ ശിവസേന താൻ ഉൾപ്പെടുന്ന പ്രവർത്തകരുടെ സംഘമാണെന്നുന്നും ഭൂരിപക്ഷ അണികളും തന്‍റെയൊപ്പമാണെന്നും, അതിനാൽ നിലവിൽ ശിവസേനയുടെ നേതാവ് താനാണെന്നും ഷിൻഡെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഉദ്ധവ് പുറത്താക്കൽ നടപടിയിലേക്ക് നീങ്ങിയത്.

For All Latest Updates

ABOUT THE AUTHOR

...view details