മുംബൈ:കൊവിഡ് വ്യാപനത്തിനിടെ രാഷ്ട്രീയ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വലിയ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരോട് നിര്‍ദേശിക്കണമെന്ന് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചു. കൊവിഡ് സാഹചര്യത്തെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തിലാണ് താക്കറെ രാഷ്ട്രീയ പ്രതിഷേധം അറിയിച്ചത്.
പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കണം; പ്രധാനമന്ത്രിയോട് ഉദ്ദവ് താക്കറെ - ഉദ്ദവ് താക്കറെ
ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് ആണ്. 82,915 സജീവ കേസുകളും 3,172 മരണങ്ങളുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ കുറച്ച് രാഷ്ട്രീയക്കാർ ജനങ്ങളുടെ ജീവിതം വച്ച് കളിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് യോഗത്തിൽ താക്കറെ ആരോപിച്ചു.
താക്കറെക്ക് പുറമെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു.