മുംബൈ :കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് ഇഡി അറസ്റ്റ് ചെയ്ത ശിവസേന എം.പി സഞ്ജയ് റാവത്തിനെ ഓര്‍ത്ത് തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒരു സമ്മര്‍ദത്തിനും വഴങ്ങാത്തതിനാല്‍ അദ്ദേഹം അഭിനന്ദാനാര്‍ഹനാണ്. ശിവസൈനിക് സേനാസ്ഥാപകനായ അന്തരിച്ച ബാല്‍ താക്കറെയുടെ ആരാധകനാണ് സഞ്ജയ് റാവത്തെന്നും ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'സഞ്ജയ് റാവത്തിനെ ഓര്‍ത്ത് അഭിമാനം മാത്രം' ; അദ്ദേഹം എന്ത് തെറ്റാണ് ചെയ്‌തതെന്ന് ഉദ്ധവ് താക്കറെ - Uddhav Thackeray
കള്ളപ്പണം വെളുപ്പില്‍ കേസില്‍ സഞ്ജയ് റാവത്തിനെ കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ കേസില്‍ താന്‍ പങ്കാളിയല്ലെന്നാണ് റാവത്തിന്‍റെ വാദം
പകപോക്കൽ രാഷ്ട്രീയത്തിന്റെ പേരിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ
also read:കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് ; സഞ്‌ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയില്‍
അദ്ദേഹം എന്ത് കുറ്റമാണ് ചെയ്‌തത്. മാത്രമല്ല അദ്ദേഹം ഒരു ശിവസൈനികനാണ്. നിര്‍ഭയനായ ഒരു പത്ര പ്രവര്‍ത്തകന്‍ കൂടിയാണ്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയുടെ പകപോക്കല്‍ രാഷ്‌ട്രീയമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.