മുംബൈ (മഹാരാഷ്ട്ര) : ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം ബാലാസാഹേബ് താക്കറെയുടെ പേര് ഉപയോഗിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത എംഎൽഎമാർ തങ്ങളുടെ ഗ്രൂപ്പിന് 'ശിവസേന ബാലാസാഹേബ്' എന്ന് പേരിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. സ്വന്തമായി എന്തും തീരുമാനിക്കാന്‍ വിമതപക്ഷത്തിന് സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ ബാലാസാഹേബ് താക്കറെയുടെ പേര് ഉപയോഗിക്കരുത് - ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ പോര് മുറുകുന്നു ; ബാലാസാഹേബ് താക്കറെയുടെ പേര് ഉപയോഗിക്കുന്നതിനെതിരെ ഉദ്ധവ് - ബാലാസാഹേബ് താക്കറെ
വിമത എംഎൽഎമാർ തങ്ങളുടെ ഗ്രൂപ്പിന് 'ശിവസേന ബാലാസാഹേബ്' എന്ന് പേരിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം
ശിവസേന ഭവനിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ ‘ശിവസേന ബാലാസാഹേബ്’ എന്ന പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുൻ ആഭ്യന്തര സഹമന്ത്രിയും വിമത എംഎൽഎയുമായ ദീപക് കേസാർകർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേനയുടെ എക്‌സിക്യുട്ടീവ് യോഗം നടക്കുന്ന സമയത്താണ് ഷിൻഡെ വിഭാഗത്തിന്‍റെ തീരുമാനം എന്നത് ശ്രദ്ധേയമാണ്.