മുംബൈ :മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരത്തോട് ആർത്തിയില്ലെന്ന് പറഞ്ഞ ഉദ്ധവ് വൈകിട്ടോടെ രാജിക്ക് തയ്യാറെന്ന സൂചന പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ മുന്നണി പാര്‍ട്ടികളുടെ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് ഈ നീക്കം.
ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ധവ് ; പുഷ്‌പവൃഷ്‌ടിയോടെ ശിവസേന പ്രവര്‍ത്തകര്‍, വൈകാരിക യാത്രയയപ്പ് - മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ പ്രതിസന്ധി
അധികാരത്തോട് ആർത്തിയില്ലെന്ന് പറഞ്ഞ് വൈകിട്ടോടെ രാജിക്ക് തയ്യാറെന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് ഉദ്ധവ് ഔദ്യോഗിക വസതി ഒഴിഞ്ഞത്
ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ദവ്; പുഷ്‌പവൃഷ്‌ടിയോടെ ശിവസേന പ്രവര്‍ത്തകര്‍, വൈകാരിക യാത്രയയപ്പ്
ALSO READ|മഹാസഖ്യം വീഴുന്നു, രാജിക്കത്ത് തയ്യാറെന്ന് ഉദ്ധവ് താക്കറെ
ബാന്ദ്രയിലെ (Suburban Bandra) തന്‍റെ സ്വകാര്യ വസതിയായ മാതോശ്രീയിലേക്ക് രാത്രി 10 മണിയോടെ അദ്ദേഹം യാത്ര തിരിച്ചു. ശിവസേനയിലെയും മുന്നണിയിലെയും അനുയായികള്‍ കാറിനുമുകളിലേക്ക് പുഷ്‌പമെറിഞ്ഞ് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്. വന്‍ പൊലീസ് സന്നാഹത്തോടെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെയോടൊപ്പമാണ് ഉദ്ധവ് യാത്ര തിരിച്ചത്.
Last Updated : Jun 22, 2022, 11:08 PM IST
TAGGED:
ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ദവ്