മുംബൈ : മഹാരാഷ്‌ട്രയില്‍ ബിജെപിയുമായി ചേര്‍ന്ന് രാഷ്‌ട്രീയ പ്രതിസന്ധിയുണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിച്ച ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കെറെ. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ താന്‍ സംസ്ഥാന ഭരണത്തിന്‍റെ ചുമതല നല്‍കിയ ആള്‍ 'കട്ടപ്പയായി' (ബാഹുബലി കഥാപാത്രം) തങ്ങളെ ഒറ്റുകൊടുത്തു. താന്‍ മടങ്ങി വരില്ലെന്ന് ചിന്തിച്ചിട്ടാണ് ഇങ്ങനെ ചെയ്‌തതെന്നും ഉദ്ദവ് ആരോപിച്ചു.
'ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒപ്പം നിന്നയാള്‍ കട്ടപ്പയായി ഒറ്റുകൊടുത്തു'; ഷിന്‍ഡെയ്‌ക്കെതിരെ ഉദ്ദവ് താക്കറെ - ദസറ ആഘോഷത്തിന്‍റെ ഭാഗമായി ശിവസേന നടത്തിയ റാലി
ദസറ ആഘോഷത്തിന്‍റെ ഭാഗമായി ശിവസേന നടത്തിയ റാലിയുടെ പൊതുസമ്മേളന വേദിയില്‍ ഇന്ന് (ഒക്‌ടോബര്‍ അഞ്ച്) വൈകിട്ടാണ് ഉദ്ദവ്, ഷിന്‍ഡെയ്‌ക്കെതിരെ തിരിഞ്ഞത്
''നമ്മൾ എല്ലാം നൽകി കൂടെ നിര്‍ത്തിയവര്‍ നമ്മെ ചതിച്ചു. എന്നാല്‍, ഒന്നും നൽകാതിരുന്നിട്ടും പലരും നമ്മോടൊപ്പമുണ്ട്. ശിവസേന ഒന്നോ രണ്ടോ അല്ല. നമ്മളടങ്ങുന്ന എല്ലാവരുടേതും ആണ്. നിങ്ങൾ എന്നോടൊപ്പമുള്ളിടത്തോളം ഞാൻ പാർട്ടിയുടെ നേതാവായിരിക്കും''- ഉദ്ധവ് പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും മുന്‍ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ദവ് താക്കറുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് രണ്ട് വ്യത്യസ്‌ത ദസറ റാലിയും പൊതുസമ്മേളനവുമാണ് നടന്നത്.
ദസറ റാലിയ്‌ക്ക് ശേഷം ഇന്ന് (ഒക്‌ടോബര്‍ അഞ്ച്) വൈകിട്ട് നടന്ന പൊതുസമ്മേളനത്തിലാണ് ഉദ്ദവിന്‍റെ വിമര്‍ശനം. അതേസമയം, ഉദ്ദവിനുള്ള മറുപടി ഷിന്‍ഡെ നല്‍കി. അവർ എന്നെ 'കട്ടപ്പ' എന്നാണ് വിളിക്കുന്നത്. 'കട്ടപ്പ'യ്ക്ക് പോലും ആത്മാഭിമാനം ഉണ്ടായിരുന്നു എന്ന് മറക്കരുത്. നിങ്ങളെപ്പോലെ ഇരട്ടത്താപ്പ് ഉള്ള ആളല്ല അദ്ദേഹമെന്നും ഷിന്‍ഡെ തിരിച്ചടിച്ചു.