ചെന്നൈ:തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കവെ ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്റ്റാലിൻ ചെപ്പോക്കില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി ഖുശ്ബു പിന്നിലാണ്. ഇവിടെ ഡി.എം.കെ സ്ഥാനാർഥി ഏഴിലനാണ് ലീഡ് ചെയ്യുന്നത്. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍റെ ലീഡ് നില മാറി മറിയുകയാണ്.
ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്‍ ലീഡ് ചെയ്യുന്നു - Udhayanidhi Stalin
ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ മുന്നേറുമ്പോള്‍. ബിജെപി സ്ഥാനാര്‍ഥി ഖുശ്‌ബു പിന്നിലാണ്. അതേസമയം മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍റെ ലീഡ് നില മാറി മറിയുകയാണ്
ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്‍ ലീഡ് ചെയ്യുന്നു
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡിഎംകെ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.