കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; വധഭീഷണിയില്‍ താക്കീത്‌ ചെയ്‌തിരുന്നതായി പൊലീസ്

പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെയാണ് നടപടി

Udaipu incident144 imposed across Rajasthan  ഉദയ്‌പൂര്‍ കൊലപാതകം  ഉദയ്‌പൂര്‍ കൊലപാതകത്തില്‍ രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ  ഉദയ്‌പൂര്‍ കൊലപാതകത്തില്‍ പ്രതികളെ താക്കീത്‌ ചെയ്‌തിരുന്നതായി പൊലീസ്  Udaipur beheading incident  Sec 144 imposed across Rajasthan for one month
ഉദയ്‌പൂര്‍ കൊലപാതകം: രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; വധഭീഷണിയില്‍ താക്കീത്‌ ചെയ്‌തിരുന്നതായി പൊലീസ്

By

Published : Jun 29, 2022, 7:04 AM IST

ജയ്‌പൂര്‍:സംസ്ഥാനത്ത് ഒരു മാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. ചൊവ്വാഴ്‌ച അര്‍ധ രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാചകനിന്ദ നടത്തിയ നുപുര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട കനയ്യ ലാലിനെ രണ്ടംഗ സംഘം കഴുത്തറുത്ത് കൊന്നതിന് പിന്നാലെയാണ് നടപടി.

സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാധാനന്തരീക്ഷം ഉറപ്പുവരുത്താന്‍ രണ്ട് എ.ഡി.ജി.പിമാര്‍ ഉദയ്‌പൂരിലെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപീകരിച്ചു. അഡീഷണൽ ഡയറക്‌ടര്‍ ജനറൽ ഓഫ് പൊലീസ് (എ.ഡി.ജി), സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് തലവന്‍, ഇൻസ്‌പെക്‌ടര്‍ ജനറൽ ഓഫ് പൊലീസ് (ഐ.ജി), ആന്‍റി ടെറർ സ്‌ക്വാഡ് (എ.ടി.എസ്), സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരടങ്ങുന്നതാണ് സംഘം.

അതേസമയം, സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഉദയ്‌പൂര്‍ സ്വദേശികളായ ​​ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട കനയ്യ പ്രദേശത്തെ തയ്യൽ ജോലിക്കാരനായിരുന്നു. ഭീഷണി ഉണ്ടെന്ന് കാട്ടി കനയ്യ പരാതി നല്‍കിയിരുന്നു. ഇതുകണക്കിലെടുത്ത് ഭീഷണിപ്പെടുത്തിയവരെ താക്കീത് ചെയ്‌തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി:സംഭവത്തിന് പിന്നാലെ, ചൊവ്വാഴ്‌ച സംസ്ഥാനമൊട്ടാകെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. കൊലപാതകത്തെ അപലപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. ജനങ്ങളോട് സമാധാനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഗെലോട്ട് അറിയിച്ചു.

ക്രമസമാധാനം നിലനിർത്താൻ ഉദയ്‌പൂര്‍ ഡിവിഷൻ കമ്മിഷണർ രാജേന്ദ്ര ഭട്ടും ജനങ്ങളോട് അഭ്യർഥിച്ചു. കൊല്ലപ്പെട്ട കനയ്യ ലാലിന്‍റെ ആശ്രിതർക്ക് യു.ഐ.ടിയിൽ ജോലി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകുമെന്നും രാജേന്ദ്ര ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ|ഉദയ്പൂര്‍ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍, ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു

ABOUT THE AUTHOR

...view details