പട്ന :ബുര്‍ഖ ധരിച്ചെത്തിയതിനെ തുടര്‍ന്ന് യുവതിക്ക് ഇടപാട് നടത്താന്‍ അവസരം നിഷേധിച്ച് ദേശസാല്‍കൃത ബാങ്കായ യുകോ. (UCO Bank). സംഭവത്തിന്‍റെ വീഡിയോ റെക്കോഡ് ചെയ്ത യുവതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ മന്‍സൂര്‍ ചൗക്ക് ശാഖയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
ബാങ്കില്‍ പണമിടപാടിനായി എത്തിയ യുവതിയോട് ഹിജാബ് മാറ്റണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി വിസമ്മതിക്കുകയും മാതാപിതാക്കളെ കാര്യം അറിയിക്കുകയും ചെയ്തു. പ്രതിഷേധം രേഖപ്പെടുത്തിയ യുവതി ഉദ്യോഗസ്ഥനോട് ബാങ്കില്‍ ഹിജാബ് ധരിക്കരുത് എന്ന നോട്ടിസ് ആവശ്യപ്പെടുകയും ചെയ്തു.
Also Read: ഹിജാബ് ധരിച്ചെത്തി ; 58 വിദ്യാർഥിനികളെ സസ്‌പെന്‍ഡ് ചെയ്‌ത് കോളജ്
'താനും മകളും എല്ലാ മാസവും ബാങ്കിൽ വരാറുണ്ട്, എന്നാല്‍ അന്നൊന്നും ആരും ഹിജാബിനെ എതിര്‍ത്തിരുന്നില്ല. എന്തിനാണ് അവർ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയില്ല. കര്‍ണാടകയില്‍ എന്തെങ്കിലും തീരുമാനം നടപ്പാക്കിയെങ്കില്‍ എന്തിന് ബിഹാറില്‍ പാലിക്കണം. ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് അവർക്ക് എന്തെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് ഉണ്ടോ..' പെണ്‍കുട്ടിയുടെ പിതാവ് വീഡിയോയില്‍ ചോദിച്ചു.