ബെംഗളൂരു : കര്‍ണാടകയില്‍ ആപ്പ് അധിഷ്‌ഠിത ടാക്‌സി സര്‍വീസായ ഊബറിന്‍റെ 'ഊബര്‍ ഗ്രീന്‍' സേവനം ആരംഭിച്ചു. ബെംഗളൂരുവിലെ ടെക് സമ്മിറ്റില്‍ വച്ച് കര്‍ണാടക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നഗരത്തിലെ ആദ്യ ഊബര്‍ ഗ്രീന്‍ ടാക്‌സിയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആപ്പിലൂടെ സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായി സേവനം ഉറപ്പ് നല്‍കാനാകുമെന്ന് മന്ത്രി പറഞ്ഞു (E Car Service In Bengaluru).
രാജ്യത്തെ മുന്‍നിര ആപ്പ് അധിഷ്‌ഠിത സര്‍വീസായ ഊബര്‍ ഗ്രീന്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് ഇലക്‌ട്രിക് വാഹനങ്ങള്‍ മാത്രമാണ്. 'ബെംഗളൂരുവിലെ വായു മലിനീകരണം നിയന്ത്രിക്കുകയും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. അതിന്‍റെയെല്ലാം ഭാഗമായാണ് ഊബര്‍ ഗ്രീന്‍ സേവനം ലഭ്യമാക്കുന്നത് (Uber Green Service In Bengaluru).