കേരളം

kerala

ETV Bharat / bharat

Regular Exercise | പ്രമേഹത്തെ ഭയക്കേണ്ടതില്ല, നിത്യേന വ്യായാമം മതി ; ടൈപ്പ് 2 ഡയബെറ്റിസിനെക്കുറിച്ചുള്ള പഠനം പറയുന്നത് - ബ്രിട്ടിഷ് ജേണൽ

ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്

Type 2 Diabetics  Type 2 Diabetics and Regular Exercise  Regular Exercise  Latest Scientific Study  New Scientific Study  പ്രമേഹത്തെ ഭയക്കേണ്ടതില്ല  നിത്യേന വ്യായാമം മതി  ടൈപ്പ് 2 ഡയബറ്റിസിന്‍റെ സാധ്യത  ഡയബറ്റിസിന്‍റെ സാധ്യത  പഠനം പുറത്ത്  പഠനം  ബ്രിട്ടിഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിന്‍  സിഡ്‌നി  ടൈപ്പ് 2 ഡയബറ്റിസ്  ബ്രിട്ടിഷ് ജേണൽ  ജേണൽ ഓഫ് സ്‌പോർട്‌സ്
പ്രമേഹത്തെ ഭയക്കേണ്ടതില്ല, നിത്യേന വ്യായാമം മതി; ടൈപ്പ് 2 ഡയബറ്റിസിന്‍റെ സാധ്യതകളെക്കുറിച്ചുള്ള പഠനം പുറത്ത്

By

Published : Aug 15, 2023, 4:49 PM IST

സിഡ്‌നി (ഓസ്‌ട്രേലിയ): വ്യായാമത്തിന്‍റെ ഗുണങ്ങളറിയാത്തവരുണ്ടാകില്ല. എന്നാല്‍ തിരക്കുകളാലും അലസത കൊണ്ടും ശരിയായ ധാരണയില്ലായ്‌മ മൂലവും വ്യായാമത്തിന് വേണ്ട ശ്രദ്ധ കൊടുക്കാതെ പോകുന്നവരാകും ഭൂരിഭാഗവും. ഇങ്ങനെയുള്ളവര്‍ക്ക് ഓര്‍മപ്പെടുത്തലാവുന്ന ഒരു പഠനമാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. അതായത് വ്യായാമവുമായി സജീവമായിരിക്കുന്നവരില്‍ ടൈപ്പ് 2 ഡയബെറ്റിസ് (പ്രമേഹം) വരാനുള്ള സാധ്യത കുറയുമെന്നതാണ് പഠനം അടിവരയിടുന്നത്.

മൊത്തത്തിലുള്ള ശാരീരിക വ്യായാമങ്ങളും, അല്ലെങ്കില്‍ പ്രത്യേകമായുള്ള ശാരീരിക പ്രവര്‍ത്തനങ്ങളും ടൈപ്പ് 2 ഡയബെറ്റിസ് വരാനുള്ള സാധ്യത കുറയ്‌ക്കുമെന്നാണ് സിഡ്‌നി സര്‍വകലാശാലയുടെ പഠനത്തിലുള്ളത്. ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിലാണ് ഇവര്‍ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ബാധിക്കുന്ന ടൈപ്പ് 2 ഡയബെറ്റിസ് തടയുന്നതിനായി ഉയര്‍ന്ന ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന് പഠനം തെളിയിക്കുന്നതായി ഗവേഷകര്‍ അറിയിച്ചു.

പഠനം ഇങ്ങനെ : അതായത് ആക്സിലറോമീറ്ററുകൾ (കൈത്തണ്ടയിൽ ധരിക്കുന്ന ആക്റ്റിവിറ്റി ട്രാക്കറുകൾ) ധരിച്ചിരുന്ന 59,325 മുതിർന്നവരില്‍ ഏഴുവര്‍ഷം വരെയാണ് പഠനം നടത്തിയത്. അരലക്ഷം യുകെ പൗരന്മാരുടെ ജനിതക, ജീവിതശൈലി, ആരോഗ്യ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന യുകെ ബയോബാങ്കില്‍ നിന്നുള്ള ബയോമെഡിക്കൽ ഡാറ്റാബേസും ഇതിനായി സംഘം ഉപയോഗപ്പെടുത്തി. ഇതില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ട ജനിതക മാർക്കറുകളും ഉൾപ്പെട്ടിരുന്നു.

കണ്ടെത്തല്‍ ഇപ്രകാരം :ഇതുപ്രകാരം ഉയർന്ന ജനിതക റിസ്‌ക് സ്കോറുള്ള ആളുകളെ, കുറഞ്ഞ ജനിതക അപകട സ്കോറുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈപ്പ് 2 ഡയബെറ്റിസ് വരാനുള്ള സാധ്യത 2.4 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. മാത്രമല്ല അഞ്ച് മിനിട്ടില്‍ താഴെ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമങ്ങളും ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിവസേന ഒരു മണിക്കൂറിലധികം ചെറിയ രീതിയില്‍ വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഈ ടൈപ്പ് 2 ഡയബെറ്റിസ് പിടിപെടാനുള്ള സാധ്യത 74 ശതമാനം കുറവാണെന്നും വ്യക്തമായി.

ഇതുകൂടാതെ ഇവരില്‍ ജനിതക അപകട സാധ്യക ഉള്‍പ്പടെ കുറഞ്ഞതായും കണ്ടെത്തി. ഇതിനൊപ്പം സജീവമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ഉയര്‍ന്ന ജനിതക അപകടസാധ്യതയുള്ളവരെ, ജനിതക അപകട സാധ്യത കുറവുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈപ്പ് 2 ഡയബെറ്റിസിനുള്ള സാധ്യത കുറവാണെന്നും ഗവേഷക സംഘം മനസിലാക്കി.

പൊരുതാവുന്ന പഠനം :ജനിതക ശാസ്‌ത്രത്തിന്‍റെയും ശാരീരിക പ്രവർത്തനങ്ങളുടെയും പങ്ക് ടൈപ്പ് 2 ഡയബെറ്റിസിന്‍റെ കാര്യത്തില്‍ വ്യക്തമാണെങ്കിലും, ഇതുവരെയുള്ള മിക്ക ഡാറ്റകളും സ്വയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ജനിതക അപകടത്തെ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന തെളിവ് നല്‍കാതിരുന്നതോ ആയിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സിഡ്‌നി സര്‍വകലാശാലയിലെ അസോസ്യേറ്റ് പ്രൊഫസര്‍ മെലഡി ഡിങ് അറിയിച്ചു. നമ്മുടെ ജനിതക അപകടസാധ്യതയും കുടുംബ ചരിത്രവും നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ ഈ കണ്ടെത്തൽ വഴി സജീവമായ വ്യായാമത്തിലൂടെയുള്ള ജീവിതശൈലി മുഖേന ടൈപ്പ് 2 ഡയബെറ്റിസിന്‍റെ അമിതമായ അപകടസാധ്യതകളോട് പൊരുതാന്‍ കഴിയുമെന്ന് അവര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details