കേരളം

kerala

ETV Bharat / bharat

ട്രാക്കിലിരുന്ന് ഇയർഫോണ്‍ ധരിച്ച് ലോകകപ്പ് മത്സരം കണ്ടു; പിന്നാലെ ട്രെയിൻ തട്ടി 2 യുവാക്കൾക്ക് ദാരുണാന്ത്യം

watching world cup on railway track : സച്ചേന്തി പ്രദേശത്തെ നിവാസികളായ ആശിഷ് കുമാർ സുഭാഷ് കുമാർ എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്

two youths watching world cup on railway track  two youths watching mobilephone on railway track  watching mobile sitting on train track  two youths died run over by train In Uttar Pradesh  train accident  ട്രാക്കിലിരുന്ന് ഇയർഫോണിൽ ലോകകപ്പ് കണ്ടു  ട്രെയിൻ തട്ടി രണ്ടു യുവക്കൾക്ക് ദാരുണാന്ത്യം  ഉത്തർപ്രദേശിൽ ട്രെയിൻ തട്ടി രണ്ടു യുവക്കൾ മരിച്ചു  ട്രെയിൻ അപകടം  സൗത്ത് ആഫ്രിക്ക അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് മത്സരം
two youths watching world cup on railway track run over by train In Uttar Pradesh

By ETV Bharat Kerala Team

Published : Nov 12, 2023, 3:03 PM IST

കാണ്‍പൂർ (ഉത്തർ പ്രദേശ്‌):ഇയർഫോണ്‍ ധരിച്ച് മൊബൈൽ ഫോണിൽ ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ഉത്തർപ്രദേശിലെ സച്ചേന്തി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കാൺപൂർ-ഝാൻസി ട്രാക്കിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സച്ചേന്തി പ്രദേശത്തെ നിവാസികളായ ആശിഷ് കുമാർ (18), സുഭാഷ് കുമാർ (20) എന്നിവരാണ് അപകടത്തിൽ മരിച്ചത് (Two Youths Watching World Cup On Railway Track Run Over By Train In Uttar Pradesh).

സംഭവം ഇങ്ങനെ:ശനിയാഴ്‌ച രണ്ട് യുവാക്കളും ചേർന്ന് കാൺപൂർ-ഝാൻസി റെയിൽവേ ട്രാക്കിനടുത്തിരുന്ന് മൊബൈൽ ഫോണിൽ ദക്ഷിണാഫ്രിക്ക- അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് മത്സരം കാണുകയായിരുന്നു.

അതേസമയം ഇരുവരും ഇയർഫോണ്‍ ധരിച്ചായിരുന്നു മത്സരം കണ്ടത്. ആ സമയം ട്രെയിൻ അടുത്തു വരുന്ന ശബ്‌ദം ഇവർ കേൾക്കുന്നുണ്ടായിരുന്നില്ല. ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നും സംഭവസ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചെന്നും എസ്‌സിപി തേജ് ബഹാദൂർ സിങ് പറഞ്ഞു. അതേസമയം അപകടത്തെത്തുടർന്ന് ട്രാക്ക് കുറച്ചുനേരം സ്‌തംഭിച്ചു.

ALSO READ:ട്രെയിൻ തട്ടി 3 യുവാക്കൾക്ക് ദാരുണാന്ത്യം; അപകടം സർവീസ് ഇല്ല എന്ന് കരുതി റെയില്‍വേ ട്രാക്കിൽ കിടന്നുറങ്ങവെ

സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ശേഷം പൊലീസ് സ്ഥലത്തെത്തുകയും ചെയ്‌തു. തുടർന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇരുവരുടേയും വീടുകളിൽ ദീപാവലി ആഘോഷങ്ങൾക്ക് തയ്യാറെടുക്കവേയാണ് കുടുംബത്തെ കണ്ണീരിലാഴ്‌ത്തിയ ഈ ദാരുണമായ അപകടമുണ്ടായത്.

അപകടത്തിൽ മരിച്ച ആശിഷിന്‍റെ അച്ഛൻ ബിന്ദ പ്രസാദ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയും സുഭാഷിന്‍റെ അച്ഛൻ കർഷകനുമാണ്. അതേസമയം ആശിഷും സുഭാഷും സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കുകയായിരുന്നെന്നും സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കുമെന്ന് ഇരുവരും തീരുമാനിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.

ഈ ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുമ്പോഴും ട്രാക്ക് മുറിച്ചുകടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് വിദഗ്‌ധർ പറഞ്ഞിട്ടുണ്ട്. ഇയർഫോൺ കാരണം ട്രെയിനിന്‍റെ ഹോൺ ശബ്‌ദം പോലും കേൾക്കാൻ കഴിയില്ലെന്നും അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

ALSO READ:Youth Died By Hitting Train In Kottayam | കോട്ടയത്ത് കൂട്ടുകാരുമൊത്ത് ട്രാക്കിലൂടെ നടക്കവെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

ട്രെയിന്‍ തട്ടി യുവാവ് മരിച്ചു:കോട്ടയത്ത് കൂട്ടുകാരുമൊത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു (Youth Died By Hitting Train In Kottayam). കോട്ടയം മഞ്ഞൂർ ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പിൽ അഭിജിത്ത്‌ (28) ആണ് സെപ്‌റ്റംബർ 17 ശനിയാഴ്‌ച മരിച്ചത്.

കുറുപ്പന്തറയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയിലുള്ള മള്ളിയൂർ റോഡിലെ ഓവർ ബ്രിഡ്‌ജിന് സമീപം വൈകിട്ട് 7 മണിയോടെയായിരുന്നു അപകടമുണ്ടായത്. കൂട്ടുകാരുമൊത്ത് ഇരവിമംഗലത്ത് നിന്ന് ട്രാക്കിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയിലാണ് അഭിജിത്തിനെ ട്രെയിൻ ഇടിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details