റായ്പൂര്‍:ഭയാനകമായ വിധത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയും നിരവധി ജീവനുകള്‍ കവര്‍ന്നെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനോ കര്‍മ്മങ്ങള്‍ ചെയ്യാനോ സ്ഥലമില്ലാത്ത അവസ്ഥയാണ് പൊതുവെ ഉള്ളത്. മഹാനദിയുടെ ത്രിവേണി സംഗമ സ്ഥലത്ത് ബലിതര്‍പ്പണത്തിനും മറ്റുമായി പതിനഞ്ചോളം പേര്‍ വന്നിരുന്ന സ്ഥാനത്ത് ഈ മാസം മുതല്‍ അമ്പതിലധികം പേരാണ് കര്‍മ്മങ്ങള്‍ ചെയ്യാനായി എത്തുന്നത്. ഇതോടെ കര്‍മ്മം ചെയ്യാനുള്ള സ്ഥലപരിമിതി കാരണം അടുത്തുള്ള പച്ചക്കറി ചന്തയിലും ഒരു ബലിതര്‍പ്പണത്തറ അധികൃതര്‍ സജ്ജമാക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ച അച്ഛന് അന്ത്യകര്‍മ്മം ചെയ്ത് രണ്ട് പെണ്‍കുട്ടികള്‍ കൂടുതല്‍ വായിക്കുക...രാഹുൽ ഗാന്ധിക്ക് കൊവിഡ്
കഴിഞ്ഞ ദിവസം ഈ പച്ചക്കറി ചന്തയിലൊരുക്കിയ ബലിതര്‍പ്പണ തറയില്‍ കര്‍മ്മം ചെയ്യാനെത്തിയവരെ കണ്ടപ്പോള്‍ എല്ലാവരും വികാര നിര്‍ഭരരായി. പതിനാലും പത്തൊന്‍പതും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് അവരുടെ അച്ഛന് ബലിയര്‍പ്പിക്കാനായി അവിടെയെത്തിയത്. സഹോദരന്‍മാരില്ലാത്തതിനാലാണ് പെണ്‍കുട്ടികള്‍ കര്‍മ്മം ചെയ്യാനെത്തയത്.
കൂടുതല്‍ വായിക്കുക......രാജ്യത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ്; ഇന്നും രണ്ടര ലക്ഷം കവിഞ്ഞു
ഏപ്രിൽ 9ന് കൊവിഡ് ബാധിച്ചാണ് ഇവരുടെ പിതാവ് മരിച്ചത്. അതിനാല്‍ തന്നെ പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാത്തതിന്‍റെ വിഷമം ഇവരുടെ കണ്ണുകളില്‍ കാണാമായിരുന്നു.
ആവശ്യമെങ്കിൽ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും
ഘട്ടത്തിലെ ആളുകളുടെ പെട്ടെന്നുള്ള വർദ്ധനവ് കാരണം, മുനിസിപ്പൽ ഭരണകൂടം ശനിയാഴ്ച തന്നെ തീരത്തെ പച്ചക്കറി വിപണിയിലും ബലിത്തറ സജ്ജമാക്കുകയായിരുന്നു. കൂടുതൽ സ്ഥലം ഇനിയും ആവശ്യമായി വന്നാല്‍ അടുത്തുള്ള കമ്മ്യൂണിറ്റി ബിൽഡിംഗ് കോംപ്ലക്സിലും കൂടി ബലിതര്‍പ്പണത്തറകള്‍ ഒരുക്കുമെന്ന് മുനിസിപ്പാലിറ്റി പ്രസിഡന്‍റ് ധൻരാജ് മധ്യാനി പറഞ്ഞു. ഇവിടെ വരുന്നവർക്ക് യാതൊരു കുറവും ഉണ്ടാകരുത് എന്നതാണ് ലക്ഷ്യമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഡിലെ കൊവിഡ് മരണങ്ങള്‍
ഛത്തീസ്ഗഡിൽ കൊവിഡ് രോഗികളുടെ മരണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കൊവിഡ് മൂലം 446 പേരാണ് ഇവിടെ മരിച്ചത്. 170 പേർ ഞായറാഴ്ചയും 138 ശനിയാഴ്ചയും വെള്ളിയാഴ്ച 138 പേരും മരിച്ചു. റായ്പൂർ ജില്ലയിൽ ഞായറാഴ്ച മാത്രം 67 രോഗികളാണ് മരിച്ചത്. അങ്ങനെ, റായ്പൂർ ജില്ലയിൽ 3 ദിവസത്തിനുള്ളിൽ 201 പേർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ 5908 പേർ കൊവിഡ് ബാധിച്ച് മരിച്ചു.