ജയ്‌പൂര്‍: രാജസ്ഥാനിലെ ഉദയ്‌പൂരിൽ വഴിയരികില്‍ നിന്ന രണ്ട് സ്ത്രീകൾ കാര്‍ ഇടിച്ച് മരിച്ചു. നിയന്ത്രണം വിട്ടെത്തിയ കാർ സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കാര്‍ ഇടിച്ചു കയറിയത് വഴിയാത്രക്കാർക്കിടയിലേക്ക്, രണ്ട് മരണം: സിസിടിവി ദൃശ്യങ്ങൾ - രാജസ്ഥാനിലെ ഉദയ്‌പൂരിൽ വാഹനാപകടം
ഉദയ്‌പൂരിലെ അമർപുര ഗ്രാമത്തിലെ പ്രധാന മാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയ സാഗ, സുഗ്ന എന്നിവരാണ് മരണപ്പെട്ടത്.
ഉദയ്‌പൂരിൽ കാൽനടയാത്രക്കാരായ രണ്ട് സ്ത്രീകൾ കാര്‍ ഇടിച്ച് മരിച്ചു
ഉദയ്‌പൂരിലെ അമർപുര ഗ്രാമത്തിലെ പ്രധാന മാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയ സാഗ, സുഗ്ന എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.