ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ജഗ്‌ജിത്പൂര്‍ മേഖലയിലെത്തിയ കാട്ടാനയെ കണ്ടതോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രദേശവാസിയായ ഒരാള്‍ പിറകെ ഓടി. പ്രദേശവാസിയായ ഇയാള്‍ പിറകെ വരുന്നത് കണ്ട കാട്ടാനകള്‍ വേഗത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ജനവാസ മേഖലയില്‍ കാട്ടാനകള്‍; വീഡിയോ എടുക്കാന്‍ പിറകെ പാഞ്ഞ് നാട്ടുകാരന്‍, പിന്നെ സംഭവിച്ചത്? വീഡിയോ - Chasing Two wild Elephants
ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ നിന്ന് ജനവാസ മേഖലയിലേക്കെത്തിയ കാട്ടാനകള്‍ക്ക് പിന്നാലെ വീഡിയോ എടുക്കാന്‍ ഓടി നാട്ടുകാരന്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ജനവാസ മേഖലയിലെത്തി കാട്ടാനകള്‍; വീഡിയോ എടുക്കാന്‍ പിറകെ പാഞ്ഞ് നാട്ടുകാരന്‍; പിന്നെ സംഭവിച്ചത്?
തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. രാജാജി കടുവ സങ്കേതത്തില്‍ നിന്ന് ജഗ്‌ജിത്പൂരിലെ കരിമ്പ് തോട്ടത്തിലെത്തുന്ന കാട്ടാനകളാണ് ജനവാസ മേഖലയിലേക്ക് കടക്കുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓടി തളര്‍ന്ന് ദേഷ്യം വന്ന ആനകളിലൊന്ന് അയാള്‍ക്ക് നേരെ തിരിഞ്ഞ് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
എന്നാല്‍ ഇയാള്‍ പിന്മാറുന്നില്ലെന്ന് കണ്ട കാട്ടാന വീണ്ടും മുന്നോട്ട് തന്നെ ഓടി രക്ഷപ്പെട്ടു. ജനവാസ മേഖലകളില്‍ കാട്ടാന ശല്യം പതിവാണ്.