മുംബൈ: മുംബൈയില്‍ മോഷണ കേസുമായി ബന്ധപ്പെട്ട് രണ്ട് ടിവി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഭിനേതാക്കളായ സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്‌തവ, മോസിന മുക്താർ ഷെയ്ക്ക് എന്നിവരെയാണ് ആരൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് മൂന്നര ലക്ഷത്തോളം രൂപ മോഷ്‌ടിച്ചുവെന്നാണ് കേസ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരഭിയും മോസിനയും ആരെയ് കോളനിയിലെ റോയല്‍ പാം ഏരിയയിലേയ്ക്ക് താമസം മാറിയത്. കെട്ടിടത്തില്‍ പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്‌ത്രീയുടെ 3,28,000 രൂപ മോഷ്‌ടിച്ചതിന് ശേഷം ഇരുവരും കടന്ന് കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.