കേരളം

kerala

ETV Bharat / bharat

Traders steal Vegetables | കടയിൽ നിന്ന് പച്ചക്കറി മോഷ്‌ടിച്ച് കുറഞ്ഞ വിലയ്‌ക്ക് വിൽപന; വ്യാപാരികൾക്കെതിരെ കേസ്

തൊട്ടടുത്ത കടയിലെ പച്ചക്കറി മോഷ്‌ടിച്ച്, കുറഞ്ഞ വിലയിൽ വിൽപന നടത്തിയ രണ്ട് വ്യാപാരികൾക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ഓങ് ബസാറിലാണ് സംഭവം

uttar pradesh  പച്ചക്കറി മോഷണം  മോഷണം പച്ചക്കറി  പച്ചക്കറി  പച്ചക്കറി വിപണി  പച്ചക്കറി വില  തക്കാളി  തക്കാളി മോഷണം  Vegetable Price Hike  Vegetable  വ്യാപാരികളുടെ പച്ചക്കറി മോഷ്‌ടിച്ച് സഹവ്യാപാരികൾ  സഹവ്യാപാരികൾ  സഹവ്യാപാരികൾക്കെതിരെ കേസ്  പച്ചക്കറിക്കടയിൽ മോഷണം  uttar pradesh theft  theft  vegetable theft  theft vegetable  tomatoes  tomato price hike  traders steal vegetables  traders steal vegetables and sell at cheaper rates  traders  case against traders  ഓങ് ബസാർ  ഉത്തർപ്രദേശ് ഫത്തേപൂർ
Traders steal vegetables

By

Published : Jul 14, 2023, 10:03 AM IST

Updated : Jul 14, 2023, 2:02 PM IST

ഫത്തേപൂർ (ഉത്തർപ്രദേശ്): പച്ചക്കറി വില കുതിച്ചുയരുന്നതിനിടെ ഉത്തർപ്രദേശിലെ (Uttar Pradesh) ഫത്തേപൂരില്‍ (Fatehpur), കടയിലെ പച്ചക്കറി മോഷ്‌ടിച്ച് കുറഞ്ഞ നിരക്കിൽ വ്യാപാരികൾ വിൽപന നടത്തിയതായി പരാതി. പച്ചക്കറി വ്യാപാരികളായ റാംജിയും (Ramji) നയീമും (Naeem) നടത്തുന്ന കടയിൽ നിന്നാണ് ഇഞ്ചി (ginger), തക്കാളി (tomatoes), വെളുത്തുള്ളി (garlic), പച്ചമുളക് എന്നിവ മോഷ്‌ടിക്കപ്പെട്ടത്. സംഭവത്തിൽ കടയ്‌ക്ക് തൊട്ടടുത്ത് തന്നെ പച്ചക്കറി കച്ചവടം നടത്തുന്ന രാജേഷ് കുമാർ (Rajesh Kumar), സജ്ജൻ ഖാൻ (Sajjan Khan) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

ഓങ് ബസാറിൽ (Aung Bazar) പച്ചക്കറിക്കട നടത്തുന്ന വ്യാപാരികൾ തങ്ങളുടെ കടയിൽ നിന്ന് തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ നഷ്‌ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അതേസമയം, കുറഞ്ഞ വിലയ്ക്ക് അടുത്ത കടയിൽ ഇവ വിൽപന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യം പുറത്തറിഞ്ഞത്. സംഭവത്തിൽ സംശയം തോന്നിയ വ്യാപാരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. റാംജിയും നയീമും ഓങ് ബസാറിലാണ് കട നടത്തുന്നത്. രാത്രി പച്ചക്കറികൾ കടയിൽ വച്ചിട്ടാണ് ഇരുവരും വീട്ടിലേക്ക് പോകാറുള്ളത്.

കഴിഞ്ഞ ബുധനാഴ്‌ച (ജൂലൈ 12) രാവിലെ കട തുറന്നപ്പോൾ 25 കിലോ തക്കാളി, 30 കിലോ വെളുത്തുള്ളി, 25 കിലോ ഇഞ്ചി, പച്ചമുളക് എന്നിവ നഷ്‌ടപ്പെട്ടതായി വ്യാപാരികൾ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പരാതിക്കാരുടെ തൊട്ടടുത്ത് കടയുള്ള രാജേഷ് കുമാറും സജ്ജൻ ഖാനും അടുത്ത ദിവസം രാവിലെ തക്കാളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതായി കണ്ടെത്തിയതായി ഓങ് പൊലീസ് സ്റ്റേഷൻ മേധാവി സത്യപാൽ സിങ് പറഞ്ഞു.

കുറഞ്ഞ നിരക്കിലെ വില്‍പനയില്‍ സംശയം തോന്നിയ പരാതിക്കാർ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. ഇത് അറിഞ്ഞ വ്യാപാരികൾ ഒളിവിൽ പോകുകയായിരുന്നു. ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും സിങ് കൂട്ടിച്ചേർത്തു. ഏതാനും ദിവസങ്ങളായി തക്കാളി കിലോയ്ക്ക് 160 മുതൽ 200 രൂപ വരെയും വെളുത്തുള്ളി 200 മുതൽ 250 രൂപ വരെയുമാണ് വിപണിയിലെ വില.

നേരത്തെ 250 ഗ്രാം ഇഞ്ചി 15 രൂപയ്ക്ക് ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ കിലോയ്ക്ക് 300 രൂപയ്ക്കാണ് വിൽക്കുന്നത്. മല്ലിയും പച്ചമുളകും 10 രൂപയിൽ താഴെ വിൽക്കാൻ കടയുടമകൾ തയ്യാറായിട്ടില്ല. മറ്റെല്ലാ പച്ചക്കറികളുടെയും വില വിപണിയിൽ ഉയർന്നുതന്നെ നിൽക്കുകയാണ്. ഇതിനിടെയാണ് പച്ചക്കറികൾ മോഷ്‌ടിച്ച് കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്ന സംഭവങ്ങൾ.

തക്കാളിയുടെ വില കുത്തനെ കൂടിയതോടെ കുറച്ച് ദിവസങ്ങളായി നിരവധി വാർത്തകളായിരുന്നു പുറത്ത് വന്നിരുന്നത്. കൃഷിയിടത്തിൽ വിളവെടുക്കാറായ രണ്ടര ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു. ഇത് കൂടാതെ, തക്കാളി വിപണിയിലേക്ക് കൊണ്ടുപോയിരുന്ന വണ്ടി ഉൾപ്പെടെ കവർച്ചക്കാർ തട്ടിക്കൊണ്ടുപോയ വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫത്തേപൂരിലെ സംഭവവും.

Also read :പൊന്നുംവില ; രണ്ടരലക്ഷം രൂപയുടെ തക്കാളി മോഷണം പോയി

Last Updated : Jul 14, 2023, 2:02 PM IST

ABOUT THE AUTHOR

...view details