ഹൈദരാബാദ് :നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് വൻ കഞ്ചാവ് വേട്ട. രണ്ട് ടൺ കഞ്ചാവാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. മഹാരാഷ്‌ട്രയിലെ പൂനെയിൽ നിന്ന് ആന്ധ്രാപ്രദേശിലെ സീലേരുവിലേക്ക് ട്രക്കിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
Also Read:ഹൈദരാബാദില്‍ വിമാനത്താവളത്തില്‍ മൂന്ന് കിലോ ഹെറോയിന്‍ പിടികൂടി
ഹൈദരാബാദിലെ പെദ്ദ അംബർപേട്ടിലെ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് സംഘം വന്‍ ലഹരിവസ്തുശേഖരവുമായി വലയിലായത്. രണ്ട് കിലോഗ്രാം വീതം ആയിരത്തിലധികം ചെറിയ പാക്കറ്റുകളിലാണ് കഞ്ചാവ് കണ്ടെടുത്തത്.
Also Read:ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
സംഭവത്തിൽ നാല് പേരെ എൻസിബി അറസ്റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഒസ്‌മാനബാദ് സ്വദേശികളാണ് പിടിയിലായ നാല് പേരും. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.