ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ രണ്ട് തീവ്രവാദികളെ സേന വെടിവച്ച് കൊന്നു. ഖാൻമോ പ്രദേശത്ത് ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് അജ്ഞാത തീവ്രവാദികളെ വെടിവച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.
ശ്രീനഗറിലെ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - തീവ്രവാദികൾ കൊല്ലപ്പെട്ടു
ഇന്ന് പുലർച്ചെയാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്
ശ്രീനഗറിലെ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
Also Read:ജമ്മു അതിര്‍ത്തിയില്‍ മഞ്ഞ വെളിച്ചം കണ്ടതായി പ്രദേശവാസി: തിരച്ചില്‍ ആരംഭിച്ച് സൈന്യം
ഷോപിയാൻ ജില്ലയിലെ സുരക്ഷാ സേനയുടെ നിര്‍ദേശത്തില്‍ ഞായറാഴ്ച, സ്ഫോടകവസ്തു (ഐഇഡി) കണ്ടെത്തി നിർവീര്യമാക്കിയിരുന്നു. ഷോപിയാനിലെ തുർക്കവംഗം പ്രദേശത്ത് ഐ.ഇ.ഡി കണ്ടെത്തിയതുമായി സംബന്ധിച്ച് സേനയ്ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) കശ്മീർ വിജയ് കുമാർ പറഞ്ഞു.