ശ്രീനഗർ: ഈദ്‌ഗാഹ് ശ്രീനഗറിലെ ഗവൺമെന്‍റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉണ്ടായ വെടിവയ്‌പ്പിൽ രണ്ട് അധ്യാപകർ മരിച്ചു. വെടിയേറ്റ് മരിച്ചവരിൽ സിഖ് മതത്തിൽപെട്ട ഒരു വനിത അധ്യാപികയും ഉൾപ്പെടുന്നതായാണ് വിവരം. മറ്റൊരു അധ്യാപകൻ കശ്‌മീരി പണ്ഡിറ്റ് ആണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ശ്രീനഗറിൽ സ്‌കൂളിനുള്ളിൽ വെടിവയ്‌പ്പ്; രണ്ട് അധ്യാപകർ വെടിയേറ്റ് മരിച്ചു - തീവ്രവാദം
വെടിയേറ്റ് മരിച്ചവരിൽ സിഖ് മതത്തിൽപെട്ട ഒരു വനിത അധ്യാപികയും ഉൾപ്പെടുന്നതായാണ് വിവരം.
two teachers shot dead inside school in srinagar
ALSO READ:കർണാടകയിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് ഏഴ് മരണം
നേരത്തേ തീവ്രവാദികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ ചൊവ്വാഴ്‌ച സൈനികർ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ പ്രമുഖ കശ്‌മീരി പണ്ഡിറ്റ് രസതന്ത്രജ്ഞൻ മഖാൻ ലാൽ ബിന്ദ്രൂവും ഉൾപ്പെടുന്നു.