അമരാവതി:ആന്ധ്രാപ്രദേശിലെ കർനൂൾ ജില്ലയില്‍ ടിഡിപിയുടെ രണ്ട് നേതാക്കൾ കൊല്ലപ്പെട്ടു. പെസാരവായ് ഗ്രാമം മുൻ സർപഞ്ച് നാഗേശ്വര റെഡ്ഡി (54), സഹകരണ സൊസൈറ്റി മുൻ പ്രസിഡന്റ് വദ്ദു പ്രതാപ് റെഡ്ഡി (52) എന്നിവരാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ഇരുവരേയും കാറിടിച്ച ശേഷം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേതാക്കാളോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നിലാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ടിഡിപി നേതാക്കളെ കാറിടിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്തി - രണ്ട് ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടു
പെസാരവായ് ഗ്രാമം മുൻ സർപഞ്ച് നാഗേശ്വര റെഡ്ഡി (54), സഹകരണ സൊസൈറ്റി മുൻ പ്രസിഡന്റ് വദ്ദു പ്രതാപ് റെഡ്ഡി (52) എന്നിവരാണ് കൊല്ലപ്പെട്ടത്
![ടിഡിപി നേതാക്കളെ കാറിടിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്തി Two TDP leaders killed Pesaravai village Nageshwara Reddy kunool Andhra pradesh news Two TDP leaders killed in Andhra Pradesh ആന്ധ്രപ്രദേശില്‍ രണ്ട് ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടു രണ്ട് ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടു ആന്ധ്രപ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12164739-802-12164739-1623919538236.jpg)
ആന്ധ്രപ്രദേശില്‍ രണ്ട് ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടു
Read Also.............മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍
ആക്രമണത്തെക്കുറിച്ചും നേതാക്കൾ എങ്ങനെ മരിച്ചുവെന്നതും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വടു വെങ്കിടേശ്വർ റെഡ്ഡി, വാഡ് സുബ്ബരേഡി, വെങ്കിടേശ്വര റെഡ്ഡി എന്നിവരെയാണ് നന്ദിയാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണം നടത്തിയ ശേഷം മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
Last Updated : Jun 17, 2021, 3:15 PM IST