ബുവനേശ്വർ: ഒഡീഷയിൽ മരം വീണ് രണ്ട് പേർ മരിച്ചു. അനന്ദപൂർ, ബലേശ്വർ നഗരങ്ങളിലാണ് മരം വീണ് ആളപായം ഉണ്ടായത്. കെൻഡുജാറിലെ അനന്ദപൂർ സ്വദേശി പൂർണ്ണചന്ദ്ര നായിക്ക്, ബലേശ്വർ സ്വദേശി മന്തു ജെന എന്നിവരാണ് മരിച്ചത്. ക്ഷേത്രത്തിൽ നിന്നും തിരിച്ച് വരുന്ന വഴി കനത്ത കാറ്റിൽ മരം കടപുഴകി വീണാണ് നായിക്ക് കൊല്ലപ്പെട്ടത്. അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം, റെയിൽവേ കോളനിക്ക് മുകളിലേക്ക് മരം വീണാണ് ജെന മരിച്ചത്.
യാസ് ചുഴലിക്കാറ്റ്; ഒഡീഷയിൽ മരം വീണ് 2 മരണം - യാസ് ചുഴലിക്കാറ്റ് ഒഡീഷ
അനന്ദപൂർ, ബലേശ്വർ നഗരങ്ങളിലാണ് മരം വീണ് ആളപായം ഉണ്ടായത്
യാസ് ചുഴലിക്കാറ്റ്