ശ്രീനഗർ :ശ്രീനഗറിൽ പിതാവിനെ കൊലപ്പെടുത്തി ദാൽ തടാകത്തിലേക്ക് എറിഞ്ഞ സഹോദരങ്ങൾ പിടിയിൽ. കുടുംബ തർക്കങ്ങളെത്തുടർന്നാണ് ഇല്ലാഹിബാഗ് പോക്കറ്റ് സ്വദേശിയായ ഖുർഷിദ് അഹമ്മദ് ടോട്ടയെ(62) മക്കൾ കഴുത്ത ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ഒരു ദിവസത്തിന് ശേഷം തടാകത്തിലെറിയുകയായിരുന്നു.
ഏപ്രിൽ ഏഴിന് ദാൽ തടാകത്തിൽ അഖൂൻ മൊഹല്ലയ്ക്ക് സമീപമുള്ള പ്രദേശത്ത് വൃദ്ധന്‍റെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഖുർഷിദ് അഹമ്മദിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്‌കാരത്തിനായി വിട്ടുനൽകി.