കശ്മീരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമ്യത്യു - Srinagar
രണ്ട് പേർക്ക് പരിക്കേറ്റതായി ഐജി വിജയ് കുമാർ അറിയിച്ചു.
കശ്മീരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമ്യത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ തീവ്രവാദ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമ്യത്യു. രണ്ട് പേർക്ക് പരിക്കേറ്റതായി ഐജി വിജയ് കുമാർ അറിയിച്ചു. വ്യാഴാഴ്ച ശ്രീനഗറിലെ ലവേപോര പ്രദേശത്താണ് തീവ്രവാദ ആക്രമണമുണ്ടായത്. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഒരു ഉദ്യോഗസ്ഥൻ മരിച്ചത്. സംഭവത്തിന് പിന്നിൽ ലഷ്കർ-ഇ-ത്വയ്‌ബ (എൽഇടി) ആണെന്നും ഐജി അറിയിച്ചു.
Last Updated : Mar 25, 2021, 7:34 PM IST