കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്‌റ്റില്‍ - Begusarai Rape Convict

School Girls Molested : സ്‌കൂളിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ഇയാള്‍ ഫോണിൽ പകർത്തുകയും ചെയ്‌തു.

Two School Girls Molested In Begusarai  Two Students Molested By School Van Driver  രണ്ട് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കി  ബെഗുസാരായി പീഡനം  Students Got Mollested  School Girls Raped In Begusarai  Begusarai Rape  വിദ്യാർഥിനികളെ പീഡിപ്പിച്ചു  Begusarai Rape Convict  Begusarai Rape Accused Name
Two School Girls Molested In Begusarai

By ETV Bharat Kerala Team

Published : Nov 29, 2023, 8:05 PM IST

ബെഗുസാരായി:ബിഹാറിലെ ബെഗുസാരായിൽ രണ്ട് വിദ്യാർഥിനികളെ സ്‌കൂൾ ബസ് ഡ്രൈവർ ബലാത്സംഗത്തിനിരയാക്കി (Two School Girls Molested In Begusarai). ബെഗുസാരായിയിലെ ബിർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ട് അഞ്ച് വയസുകാരികൾ പീഡനത്തിനിരയായത്. സ്‌കൂളിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിന്‍റെ വീഡിയോ ഡ്രൈവർ ഫോണിൽ പകർത്തുകയും ചെയ്‌തു.

സംഭവത്തിന് ശേഷം പ്രതി രണ്ട് പെൺകുട്ടികളെയും വീട്ടിൽ ഇറക്കി മടങ്ങി. വീട്ടിലെത്തിയ ഉടൻ പെൺകുട്ടികൾ വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഒരു പെൺകുട്ടിയുടെ വീട്ടുകാർ ഡ്രൈവറെ പിടികൂടി. ഇതിന് പിന്നാലെയാണ് പൊലീസ് വിവരം അറിഞ്ഞത്. സംഭവം പുറത്തായതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

പ്രതിയായ ബസ് ഡ്രൈവറെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തു. ഇയാൾ മൊഫ്യൂസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി സ്‌കൂളിലെ മെയിന്‍റനൻസ് വാഹനത്തിന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രതി.

Also Read:7 വയസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തു; അമ്മയ്‌ക്ക് നാല് പതിറ്റാണ്ട് ജയില്‍ ശിക്ഷ

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വീർപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഉടൻ നടപടിയെടുത്തതായി സ്ഥലം ഡിഎസ്‌പി അമിത് കുമാർ പറഞ്ഞു. പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്‌തതായും പോക്‌സോ നിയമപ്രകാരമുള്ള പ്രാഥമിക അന്വേഷണം നടത്തി തെളിവെടുപ്പ് നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

"സ്വകാര്യ സ്‌കൂളിലെ സ്‌കൂൾ വാൻ ഡ്രൈവറാണ് പ്രതി, കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത് ഇയാളുടെ ജോലിയായിരുന്നു. ചൊവ്വാഴ്‌ച സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി. പെൺകുട്ടികൾ ചികിത്സയിലാണ്. ബെഗുസരായ് സദർ ആശുപത്രിയിൽ രണ്ട് പെൺകുട്ടികൾളും സുഖമായിരിക്കുന്നു. അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്."- ഡിഎസ്‌പി പറഞ്ഞു.

പ്രതിയിൽ നിന്ന് ബലാത്സംഗ വീഡിയോ പിടിച്ചെടുത്തതായും ഡിഎസ്‌പി പറഞ്ഞു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. മൊബൈൽ വിശദമായി പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ. ഡ്രൈവറെ ജോലിക്ക് നിയമിക്കും മുൻപ് പശ്ചാത്തല പരിശോധന നടത്തേണ്ടതായിരുന്നു. പരിശോധന നടത്താതെ ഡ്രൈവറെ നിയമിച്ചതിൽ സ്‌കൂൾ മാനേജ്‌മെന്‍റ് പിഴവ് വരുത്തിയെന്നും ഡിഎസ്‌പി അമിത് കുമാർ കൂട്ടിച്ചേർത്തു.

Also Read:'142 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി'; സർക്കാർ സ്‌കൂൾ പ്രിൻസിപ്പാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ABOUT THE AUTHOR

...view details