മുംബൈ: കൈക്കൂലി വാങ്ങിയതിന് മഹാരാഷ്‌ട്രയിലെ ബോയ്‌സർ എംഐഡിസി സ്റ്റേഷനിലെ രണ്ട് പൊലീസുകാർ അറസ്റ്റിൽ. സബ് ഇൻസ്പെക്ടർ രാജേഷ് ധുമൽ, കോൺസ്റ്റബിൾ പ്രകാശ് പവാർ എന്നിവരാണ് പിടിയിലായത്. ഒരു യുവതിയിൽ നിന്ന് ക്രിമിനലിൽ കേസിൽ ഭർത്താവിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കാൻ 15000 രൂപ കൈപ്പറ്റിയെന്നാണ് കേസ്.
മഹാരാഷ്ട്രയില്‍ കൈക്കൂലി വാങ്ങിയ രണ്ട് പൊലീസുകാർ പിടിയിൽ - ആന്‍റി കറപ്ഷൻ ബ്യൂറോ
സബ് ഇൻസ്പെക്ടർ രാജേഷ് ധുമൽ, കോൺസ്റ്റബിൾ പ്രകാശ് പവാർ എന്നിവരാണ് പിടിയിലായത്.
കൈക്കൂലി വാങ്ങിയതിന് രണ്ട് പൊലീസുകാർ പിടിയിൽ
Also Read:ഉത്തർപ്രദേശിൽ 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ
യുവതിയുടെ പരാതിയിൽ ആന്‍റി കറപ്ഷൻ ബ്യൂറോ (എസിബി) ആണ് വെള്ളിയാഴ്‌ച ഇരുവരെയും അറസ്റ്റ് ചെയ്‌തത്. യുവതിയിൽ നിന്ന് രാജേഷ് ധുമലും പ്രകാശ് പവാറും 20000 രൂപയാണ് ആവശ്യപ്പെട്ടത്. തുടർന്ന് യുവതി എസിബിയെ സമീപിക്കുകയായിരുന്നു. യുവതിയിൽ നിന്ന് 15000 രൂപ കൈപ്പറ്റുമ്പോഴായിരുന്നു എസിബി ഇവരെ അറസ്റ്റ് ചെയ്‌തത്.