കേരളം

kerala

ETV Bharat / bharat

കശ്‌മീരിൽ രണ്ട് വേട്ടക്കാർ അറസ്‌റ്റിൽ - ഗണ്ടർബൽ ദേശാടന പക്ഷികൾ

ജാവിദ് അഹ്‌മദ് മല്ല, മുഷ്‌താഖ് അഹ്‌മദ് മല്ല എന്നിവരാണ് അറസ്‌റ്റിലായത്.

Ganderbal police  Shallabugh wetland  migratory birds  Jammu and Kashmir  കശ്‌മീരിൽ രണ്ട് വേട്ടക്കാർ അറസ്‌റ്റിൽ  കശ്‌മീർ വേട്ടക്കാർ  ദേശാടന പക്ഷികൾ  ഗണ്ടർബൽ ദേശാടന പക്ഷികൾ  ഗണ്ടർബൽ
കശ്‌മീരിൽ രണ്ട് വേട്ടക്കാർ അറസ്‌റ്റിൽ

By

Published : Feb 20, 2021, 9:46 AM IST

ശ്രീനഗർ: കശ്‌മീരിലെ ഗണ്ടർബൽ ജില്ലയിൽ തണ്ണീർത്തടങ്ങളിലും മറ്റ് പ്രദേശങ്ങളിലുമായി ധാരാളം ദേശാടന പക്ഷികളെ കൊന്ന കേസിൽ രണ്ട് വേട്ടക്കാർ അറസ്‌റ്റിൽ. ജാവിദ് അഹ്‌മദ് മല്ല, മുഷ്‌താഖ് അഹ്‌മദ് മല്ല എന്നിവരാണ് അറസ്‌റ്റിലായത്. ലൈസൻസുള്ള ആയുധങ്ങൾ ദുരുപയോഗം ചെയ്‌തതിനും തണ്ണീർത്തടങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ള ദേശാടന പക്ഷികളെ കൊന്നതിനും ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണവും ആരംഭിച്ചു. ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനായി ഗണ്ടർബൽ എസ്.എസ്.പി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. തണ്ണീർത്തട പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും ഇത്തരം കുറ്റവാളികൾക്കെതിരെ നടപടി ഉറപ്പാക്കുന്നതിനുമായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details