കേരളം

kerala

ETV Bharat / bharat

രണ്ട് പാകിസ്ഥാൻ തടവുകാരെ അട്ടാരി അതിർത്തി വഴി തിരിച്ചയച്ചു - അട്ടാരി അതിർത്തി വഴി തിരിച്ചയച്ചു

17 വയസ് പ്രായമുള്ള ഭാഗ് ചന്ദ്, 42 കാരനായ അബ്ബാസ് അലി ഖാൻ എന്നിവരെയാണ് പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. രണ്ട് വർഷം മുമ്പ് രാജസ്ഥാൻ അതിർത്തി വഴി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് പ്രായ പൂർത്തിയാകാത്ത ഭാഗ് ചന്ദിനെ ജയിലിടച്ചത്

Pakistan nationals sent back to home  Pakistan national  Attari border  Pakistani crossed borders  India pak border infiltrator  അട്ടാരി അതിർത്തി വഴി തിരിച്ചയച്ചു  പഞ്ചാബിലെ അട്ടാരി അതിർത്തി
രണ്ട് പാകിസ്ഥാൻ തടവുകാരെ അട്ടാരി അതിർത്തി വഴി തിരിച്ചയച്ചു

By

Published : Aug 29, 2021, 9:14 AM IST

അട്ടാരി (പഞ്ചാബ്): ഇന്ത്യൻ ജലിയിൽ കഴിഞ്ഞിരുന്ന രണ്ട് പാകിസ്ഥാൻ പൗരന്മാരെ ശിക്ഷ കഴിഞ്ഞതിനെ തുടർന്ന് പഞ്ചാബിലെ അട്ടാരി അതിർത്തി വഴി ശിനയാഴ്ച തിരിച്ചയച്ചു. 17 വയസ് പ്രായമുള്ള ഭാഗ് ചന്ദ്, 42 കാരനായ അബ്ബാസ് അലി ഖാൻ എന്നിവരെയാണ് പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. രണ്ട് വർഷം മുമ്പ് രാജസ്ഥാൻ അതിർത്തി വഴി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് പ്രായ പൂർത്തിയാകാത്ത ഭാഗ് ചന്ദിനെ ജയിലിടച്ചത്.

രണ്ടാമത്തെ ആളായ അബ്ബാസ് അലി ഖാൻ 2005ൽ ഒരു മാസത്തെ വിസയോടെ ഡൽഹിയിൽ വന്നതാണ്. പിന്നീട് ഇയാൾ ഗ്വാളിയറിലേക്ക് മാറി. ശേഷം വിസ കാലഹരണപ്പെട്ടിട്ടും രാജ്യത്ത് തുടർന്നു. ഇതിനെ തുടർന്നാണ് ഗ്വാളിയർ പൊലീസ് അബ്ബാസിനെ അറസ്റ്റ് ചെയ്ത് ഗ്വാളിയർ സെൻട്രൽ ജയിലിൽ അടച്ചത്.

Also read: ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു

ABOUT THE AUTHOR

...view details