ഹൈദരാബാദ്: അനാഥാലയത്തില്‍ താമസിക്കുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ ഹൈദരാബാദില്‍ ലൈംഗിക പീഡനത്തിനിരയായ വിവരം പുറത്ത്. ഏപ്രിലില്‍ നടന്ന സംഭവം ജൂണ്‍ മൂന്നിനാണ് പെണ്‍കുട്ടികള്‍ ഹോസ്‌റ്റല്‍ അധികൃതരെ അറിയിക്കുന്നത്. രണ്ട് സംഭവങ്ങളിലായി ഒരാളെ പൊലീസ് പിടികൂടി, ഒരു കേസിലെ പ്രതിക്കായുള്ള തെരച്ചിലിലാണ് അന്വേഷണസംഘം.
പിറന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നെക്ക്ലേസ് റോഡിലെത്തിച്ചാണ് പ്രതികളില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി ഹോസ്‌റ്റല്‍ വെല്‍ഫെയര്‍ ഒഫിസര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞത്.