റായ്പൂർ: തലക്ക് എട്ട് ലക്ഷം രൂപ പ്രഖ്യാപിച്ചയാൾ ഉൾപ്പെടെ രണ്ട് നക്സലുകൾ പൊലീസിന് മുമ്പിൽ കീഴടങ്ങി. ഡോഡി വെല്ല എന്ന സുരേഷ് (35), സ്ത്രീയായ കേഡർ സുഡാരി മോഡിയം (23) എന്നിവരാണ് ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലുള്ള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവർ ബിജാപൂർ സ്വദേശികളാണ്.
ഛത്തീസ്ഖഡില്‍ നക്സലുകൾ കീഴടങ്ങി - ചത്തീസ്‌ഗഡിൽ മാവോയിസ്റ്റ് കീഴടങ്ങി
ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലുള്ള പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇരുവരും കീഴടങ്ങിയത്

തലക്ക് എട്ട് ലക്ഷം രൂപ പ്രഖ്യാപിച്ചയാൾ ഉൾപ്പെടെ രണ്ട് മോവോയിസ്റ്റുകൾ പൊലീസിന് കീഴടങ്ങി
ഒഡീഷയിൽ നടന്ന നിരവധി ആക്രമണങ്ങളിൽ സുരേഷ് ഉൾപ്പെട്ടിരുന്നു. സുഡാരി മോഡിയം മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലി ജില്ലയിൽ നക്സൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2008നും 2009നും ഇടയിൽ ഒഡീഷയിൽ പ്രധാനപ്പെട്ട നാല് നക്സൽ ആക്രമണങ്ങളിൽ ഉൾപ്പെട്ട സുരേഷിന്‍റെ തലക്കായി എട്ട് ലക്ഷം രൂപയാണ് പ്രകഖ്യാപിച്ചരുന്നുത്. 2008ൽ 14 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട പൊലീസ് പരിശീലന സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ സുരേഷ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.