റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ കൊണ്ടഗാവോൻ ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടു. ജില്ല റിസര്‍വ് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി നക്‌സലുകള്‍ക്ക് പരിക്കേറ്റു. ഒരു എസ്‌എൽആർ തോക്ക്, 303 തോക്ക്, രണ്ട് 12 ബോര്‍ തോക്കുകൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണെന്ന് ഐജി ബസ്‌തര്‍ പി സുന്ദരാജ് അറിയിച്ചു.
ഛത്തീസ്‌ഗഡിൽ പൊലീസുമായി ഏറ്റുമുട്ടല്‍: രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു - naxals killed in an exchange of fire news
കൊണ്ടഗാവോൻ ജില്ലയില്‍ ജില്ല റിസർവ് ഗാർഡുകളുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടത്.
ഛത്തീസ്‌ഗഡിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു
Read more: ഛത്തീസ്‌ഗഡിൽ പൊലീസിന് നേരെ മാവോയിസ്റ്റ് ആക്രമണം
കഴിഞ്ഞ ദിവസം കൊണ്ടഗാവോൻ പ്രദേശത്തെ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ പരിശോധിക്കാനെത്തിയ പൊലീസിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. പൊലീസ് തിരിച്ചടിച്ചതിനെ തുടർന്ന് ഇവര്‍ കാടുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു.